HOME
DETAILS

വാൽപ്പാറ അപകടം: നൊമ്പരപ്പൂക്കളായി അവരും... അധ്യാപകരുടെ വിയോഗം താങ്ങാനാവാതെ വിദ്യാർഥികൾ

  
അശ്റഫ് കൊണ്ടോട്ടി
April 20, 2026 | 2:20 AM

Valparai accident teachers demise leaves students in deep sorrow

മലപ്പുറം: എന്റെ ടീച്ചറ്....ഭക്ഷണം കഴിക്കാതെ ഒന്നാംക്ലാസുകാരൻ.... അധ്യാപകരുടെ വേർപ്പാട് ഉൾക്കൊള്ളാനാകാതെ തേങ്ങി മുറിയിൽ കതകടച്ചിരിക്കുന്ന  പൂർവവിദ്യാർഥി... കേരളത്തെ നടുക്കിയ, അഞ്ച് സ്കൂൾ അധ്യാപരുടെ ജീവൻ പൊലിഞ്ഞ വാൽപ്പാറ ദുരന്തത്തിൻ്റെ ബാക്കിപത്രമാണ് ഇവ. അധ്യാപകരും  വിദ്യാർഥികളുമായുള്ള ആത്മബന്ധത്തിന്റെ ആഴക്കടൽ തീർക്കുന്ന സങ്കടക്കാഴ്ച...വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിൽ  പാങ് ജി.എൽ.പി സ്‌കൂളിലെ വിദ്യാർഥികളുടെ വീട്ടിൽ കൗൺസിലിങിന് എത്തിയ ജില്ലാ ശിശുക്ഷേമ സമിതി പ്രവർത്തകർക്കാണ്  ആദ്യദിനം തന്നെ കരളലിയിപ്പിക്കുന്ന കാഴ്ചകൾക്ക് നേർസാക്ഷികളാകേണ്ടി വന്നത്.

പാങ് പള്ളിപ്പടി ജി.എൽ.പിയിലെ  പ്രധാനാധ്യാപിക അടക്കം അഞ്ച് അധ്യാപകരുടെ മരണം കുട്ടികളിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല.  സ്കൂളിലെ  ആറ് അധ്യാപകരിൽ ഇനി ഒരു അധ്യാപിക മാത്രമാണ് ഇവർക്കുള്ളത്. അതുകൊണ്ടു തന്നെ  കുട്ടികളെ ചേർത്തു പിടിക്കുന്ന രീതിയിൽ വീടുകളിലെത്തി കൗൺസിലിങ് നൽകുന്നുണ്ട്. വരും ദിവസങ്ങളിലും ശിശുക്ഷേമ സമിതി പ്രവർത്തകർ വിദ്യാർഥികളുടെ വീടുകളിലെത്തും. അപകടം കുട്ടികളിൽ ഉണ്ടാക്കിയ മാനസിക ആഘാതം മറികടക്കാൻ  കൗൺസിലിങ് നൽകാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിരുന്നു.
 
സമീപമുള്ള  പാങ് ജി.യു.പി സ്‌കൂൾ പ്രധാനാധ്യാപകൻ കെ.അഹമ്മദ് കുട്ടി മാസ്റ്റർക്കാണ് താൽക്കാലികമായി സ്കൂളിൻ്റെ ചുമതല വിദ്യാഭ്യാസ വകുപ്പ് കൈമാറിയത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യാഗസ്ഥർ ഇന്ന് സ്‌കൂളിലെത്തും. ഇത് സംബന്ധിച്ച് ഇന്ന് മലപ്പുറം കലക്ടറേറ്റിൽ പ്രത്യേക യോഗവും ചേരും. അധ്യാപകരില്ലാതായതോടെ പാങ് ജി.എൽ.പിയിലേക്ക് പുതിയ അധ്യാപകരെ നിയമിക്കാനുള്ള നടപടികളും ആരംഭിച്ചു.  സ്ഥിരം നിയമനം നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. 

നിലവിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നിയമന തടസം നീക്കാൻ ജില്ലാകലക്ടറെ ഇന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ കാണും. മൂന്ന് അധ്യാപകർ ഉടനെ സ്‌കൂളിൽ നിയമിതരാകും. സ്‌കൂൾ പ്രവേശനം, ടി.സി നൽകൽ തുടങ്ങിയ പ്രക്രിയകൾ പൂർത്തിയാക്കണം. ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്‌കൂളിൽ പ്രീ-പ്രൈമറി ഉൾപ്പടെ 161 വിദ്യാർഥികളാണ് പഠിക്കുന്നത്. സ്‌കൂളിലെ അഞ്ച് അധ്യാപകരും ഒരു പാചകക്കാരിയുമടക്കം ഒമ്പത് പേരാണ് വാൽപ്പാറ അപകടത്തിൽ മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്രതീക്ഷിത തിരിച്ചടി; തിരുത്തലുകളുമായി മുന്നോട്ട്: കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി എം.വി ഗോവിന്ദൻ

Kerala
  •  5 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ വിജയ്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു

National
  •  5 days ago
No Image

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

International
  •  5 days ago
No Image

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെയുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  5 days ago
No Image

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

International
  •  5 days ago
No Image

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  5 days ago
No Image

കുടയെടുത്തോളൂ...സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

ഇന്നലെയും, ഇന്നും, നാളെയും സ്റ്റാലിനോടൊപ്പം; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് 

National
  •  5 days ago
No Image

10 വര്‍ഷം 30 വിദേശയാത്രകള്‍: മുഖ്യമന്ത്രി സന്ദര്‍ശിച്ചത് 17രാജ്യങ്ങള്‍, ചികിത്സയ്ക്കുള്‍പ്പെടെ വിദേശത്ത് ചെലവഴിച്ചത് 194 ദിവസം

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയം; ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; കെ.കെ രമ

Kerala
  •  5 days ago