HOME
DETAILS

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

  
Web Desk
March 10, 2026 | 8:31 AM

Oil tanker carrying crude oil from Saudi Arabia to India successfully passes through the Strait of Hormuz

റിയാദ്: സഊദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി പുറപ്പെട്ട എണ്ണക്കപ്പൽ നിലവിലെ സങ്കീർണ്ണ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നു. ഗ്രീക്ക് പതാക വഹിച്ച സഊദി ക്രൂഡ് ഓയിൽ വഹിക്കുന്ന ഷെൻലോങ് സൂയസ്മാക്സ് കപ്പലാണ് ഹോർമുസ് പാത മുറിച്ച് കടന്നത്. ഇറാൻ ഭീഷണികൾക്കിടെ കപ്പലുകൾ ഹോർമുസ് വഴി യാത്ര ചെയ്യാൻ ഭയക്കുന്നതിടനെയാണ് ആശ്വാസ വാർത്ത പുറത്ത് വരുന്നത്

കിഴക്കൻ സഊദിയിലെ റാസ്തന്നൂറ തുറമുഖത്ത് നിന്നും പത്ത് ലക്ഷം ബാരൽ ക്രൂഡ് എണ്ണയുമായാണ് ഷെൻലോങ് സൂയസ്മാക്സ് മുംബൈയിലേക്ക് തിരിച്ചത്. ആഗോള ക്രൂഡ് കയറ്റുമതിയുടെ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്ന ഹോർമുസ് ഇടനാഴിയിലൂടെ നിലവിലെ സങ്കീർണ്ണ സാഹചര്യത്തിൽ അയവ് വരുന്നതും കാത്ത് നൂറുകണക്കിന് കപ്പലുകൾ ജലപാതയുടെ ഇരുവശത്തും നങ്കൂരമിട്ടിരിക്കുകയാണെന്നു റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഈ കപ്പൽ പാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും നേരെ ഇറാൻ വെടിയുതിർക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡുകളിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ കപ്പലുകൾ യാത്ര ചെയ്യാൻ മടിക്കുകയും തത്ഫലമായി എണ്ണവില കുത്തനെ കുതിച്ചുയരുകയും ചെയ്തതാണ് വിപണി കണ്ടത്.

ലോകത്തിലെ പ്രധാന എണ്ണ ഗതാഗത കേന്ദ്രങ്ങളിലൊന്നാണ് ഹോർമുസ് കടലിടുക്ക്, ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഇവിടെയാണ്. ചില ഗൾഫ് എണ്ണ ഉൽ‌പാദകർ വിതരണം നിർത്തിവച്ചതും ദീർഘകാല ഷിപ്പിംഗ് തടസ്സമുണ്ടാകുമെന്ന ഭയവും വിപണിയെ ബാധിച്ചതിനാൽ തിങ്കളാഴ്ച എണ്ണവില ബാരലിന് 119 ഡോളറിൽ കൂടുതലായി ഉയർന്നു. 2022 ശേഷം ഇതുവരെ കാണാത്ത ഏറ്റവും ഉയർന്ന വിലയിലേക്കാണ് ഈഗോള എണ്ണവിപണി ഉയർന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  3 days ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  3 days ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  3 days ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  3 days ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  3 days ago
No Image

പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്

Kuwait
  •  3 days ago
No Image

'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്

crime
  •  3 days ago
No Image

'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala
  •  3 days ago
No Image

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  3 days ago
No Image

റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ

Cricket
  •  3 days ago