HOME
DETAILS

ഗൗരിയമ്മയുടെ വഴിയിൽ സുധാകരനും? പുതിയ പാർട്ടി രൂപീകരിക്കുന്നു; ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ നീക്കം

  
തമീം സലാം കാക്കാഴം
March 14, 2026 | 3:42 AM

g sudhakaran to form new party eyes on disgruntled cpm leaders

ആലപ്പുഴ: സി.പി.എം വിട്ട മുൻ മന്ത്രി ജി. സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കും. സി.പി.എമ്മിൽ ഇടഞ്ഞു നിൽക്കുന്നവരും പുറത്ത് പോയവരുമായ നേതാക്കളെ ഉൾപ്പടെ കൂടെ നിർത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇത്തരക്കാരുമായി ആശയ വിനിമയവും സുധാകരൻ ആരംഭിച്ചിട്ടുണ്ട്. ചർച്ചകൾക്ക് ശേഷം വിപുലമായ കൺവൻഷൻ വിളിച്ച് ചേർത്ത് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും.

1994ൽ ഗൗരിയമ്മയെ സി.പി.എം പുറത്താക്കിയതിനു പിന്നാലെ ജെ.എസ്.എസ് രൂപീകരിച്ചതാണ് സുധാകരന്റെ മുന്നിലെ മാതൃക. പിന്നീട് ഗൗരിയമ്മ യു.ഡി.എഫിനൊപ്പം ചേർന്നു. ഏഴു തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി അരൂരിൽനിന്നു വിജയിച്ച കെ.ആർ.ഗൗരിയമ്മ 1996 ൽ യു.ഡി.എഫ് സ്ഥാനാർഥിയായതോടെ മണ്ഡലം എൽ.ഡി.എഫിന് നഷ്ടമായി.

തുടർച്ചയായി അമ്പലപ്പുഴയിൽനിന്നു വിജയിച്ച ജി.സുധാകരൻ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയാൽ അമ്പലപ്പുഴയിൽ അരൂർ ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗൗരിയമ്മ പാർട്ടിക്ക് പുറത്തേക്കു വഴി തുറക്കുന്നതിനു ചുക്കാൻ പിടിച്ചതു അന്ന് സംസ്ഥാന സമിതിയംഗമായിരുന്ന ജി.സുധാകരനായിരുന്നുവെന്നതും ചരിത്രം.

ജി.സുധാകരന്റെ വരവോടെ പതിറ്റാണ്ടുകളായി വിജയിക്കുന്ന അമ്പലപ്പുഴ സീറ്റ് നഷ്ടമാകുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. കൂടാതെ കായംകുളം, കുട്ടനാട് മണ്ഡലങ്ങളിലും സജിചെറിയാൻ മത്സരിക്കുന്ന ചെങ്ങന്നൂരും ജി.സുധാകരന്റെ പുറത്താകൽ ബാധിക്കുമോയെന്നും ഭയമുണ്ട്.

സുധാകരൻ സി.പി.എം വിട്ടതിന് പിന്നാലെ തന്നെ ജി.സുധാകരൻ അനുകൂലികൾ പലയിടത്തും രഹസ്യയോഗം ചേർന്നു തുടങ്ങിയിട്ടുണ്ട്. ചാരുംമൂട് ഏരിയ യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ, മുൻ പാർട്ടി ഏരിയ സെക്രട്ടറിമാർ, മുൻ ഏരിയ- ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ, യുവജന സംഘടന നേതാക്കൾ അടക്കമുള്ള ഇരുപതോളം ആളുകൾ പങ്കെടുത്തു. എന്നാൽ സി.പി.എം നേതാക്കൾ വാർത്താകുറിപ്പിറക്കി ഇതു നിഷേധിച്ചിട്ടുണ്ട്.

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ മുതൽ തന്നെ ജില്ലയിലെ പൊതുപരിപാടികളിൽ ജി.സുധാകരൻ സജീവമായിട്ടുണ്ട്. സഹോദരൻ ജി.ഭുവനേശ്വരന്റെ പേരിലുള്ള ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തു. സമ്മാനദാനത്തിനാണ് സുധാകരൻ എത്തിയത്.

Former Kerala minister G Sudhakaran is set to launch a new party, targeting disgruntled CPM leaders and members. He's already in talks with potential allies and plans to hold a convention to finalize plans

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  21 hours ago
No Image

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സഊദി; ജിസിസി റെയിൽവേ കരാറിനും വിസിൽബ്ലോവർ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം

Saudi-arabia
  •  21 hours ago
No Image

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അച്ഛന്റെ പേര് പറയാനാണ് വായിച്ചത്, അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; പേര് വിവാദത്തില്‍ മുഖ്യമന്ത്രി 

Kerala
  •  21 hours ago
No Image

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Kerala
  •  a day ago
No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  a day ago
No Image

കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  a day ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  a day ago