HOME
DETAILS

യു.എസ് വിമാനങ്ങള്‍ക്ക് വ്യോമപാത വിലക്കി സ്വിറ്റ്‌സര്‍ലന്‍ഡ്; തീരുമാനം നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തി

  
Web Desk
March 15, 2026 | 5:52 AM

switzerland blocks us military aircraft amid west asia tensions france denies sending warships to hormuz

ബേണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ യു.എസ് യുദ്ധ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാത വിലക്കി സ്വിറ്റ്സര്‍ലന്‍ഡ്. ഞായറാഴ്ച രണ്ട് യുഎസ് സൈനിക വിമാനങ്ങള്‍ക്കാണ് സ്വിറ്റ്സര്‍ലന്‍ഡ് അനുമതി നിഷേധിച്ചത്. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് സ്വിസ് ഭരണകൂടം വ്യക്തമാക്കി.

സ്വിറ്റ്‌സര്‍ലന്‍ഡ് കടക്കണമെന്ന യു.എസ് രഹസ്യാന്വേഷണ വിമാനങ്ങളുടെ അഭ്യര്‍ത്ഥനകള്‍ നിരസിച്ചതായി സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. അതേസമയം, രണ്ട് ഗതാഗത വിമാനങ്ങള്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് വിമാനങ്ങള്‍ക്ക് ഫെഡറല്‍ അതോറിറ്റി അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതിനിടെ, ഹോര്‍മുസിലേക്ക് 10 പടക്കപ്പലുകള്‍ അയക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഫ്രാന്‍സ് രംഗത്തെത്തി. ഫ്രാന്‍സും ചൈനയും ഉള്‍പ്പെടെ രാജ്യങ്ങള്‍ ഹോര്‍മുസ് സംരക്ഷിക്കാന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ ട്രംപ് പറഞ്ഞിരുന്നു. തങ്ങളുടെ പടക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തുടരുകയാണെന്നും ഹോര്‍മുസിലേക്ക് അയച്ചിട്ടില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വിശദമാക്കി. പ്രതിരോധം, സുരക്ഷ എന്നിവയാണ് ഫ്രഞ്ച് നിലപാടെന്ന് ചൂണ്ടിക്കാട്ടിയ വിദേശകാര്യ മന്ത്രാലയം ഭീതി പരത്തല്‍ നിര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരവേ എരിതീയില്‍ എണ്ണയൊഴിക്കുന്ന നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനായി തുറന്നിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കണമെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. ലോകരാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുന്നതാണ് ട്രംപിന്റെ നീക്കം. 

തടസ്സം ബാധിച്ച നിരവധി രാജ്യങ്ങള്‍ക്ക് ഈ പാത സുരക്ഷിതമാക്കുന്നതില്‍ അമേരിക്കയ്‌ക്കൊപ്പം ചേരാനാകുമെന്നാണ്  ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. 

'ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് കടലിടുക്ക് 'തുറന്നതും സുരക്ഷിതവുമായി' നിലനിര്‍ത്താന്‍ അമേരിക്കയുമായി ഏകോപിപ്പിച്ച് മേഖലയിലേക്ക് നാവിക കപ്പലുകള്‍ അയയ്ക്കാം' ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു.


ഇറാനെ എല്ലാ വിധത്തിലും തകര്‍ത്തുകഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെടുന്നു.

'ഇറാനെ യു.എസ് സൈനികമായും സാമ്പത്തികമായും എല്ലാ തരത്തിലും പരാജയപ്പെടുത്തുകയും പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ എത്തിക്കുന്ന രാജ്യങ്ങള്‍ ഈ പാതയില്‍ സുരക്ഷിതത്വം ഉറപ്പാക്കണം. ഇവിടെ ഞങ്ങളുടെ എല്ലാ സഹായവും തീര്‍ച്ചയായും ഉണ്ടാവും. എല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യു.എസ് മറ്റ് രാജ്യങ്ങളെ ഏകോപിപ്പിക്കും. ഇതൊരു കൂട്ടായ പ്രവര്‍ത്തനമായിരിക്കണം. അത് ലോകത്തിന് സുരക്ഷയും സമാധാനവും ഉറപ്പാക്കും' -ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.

switzerland refuses airspace access to us military aircraft citing neutrality as west asia conflict escalates. meanwhile france denies reports of sending warships to the strait of hormuz after donald trump urged global nations to deploy naval forces.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  12 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  12 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  12 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  12 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  12 days ago
No Image

ലോകത്തിന് ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറന്നു നൽകുമെന്ന് ഇറാൻ, സ്ഥിരീകരണവുമായി ഡൊണാൾഡ് ട്രംപ്

International
  •  12 days ago
No Image

എതിരാളികളെ വിറപ്പിച്ച് കോംബാനിയുടെ 'ഗോൾ മെഷീൻ'; ചാമ്പ്യൻസ് ലീഗ് സിംഹാസനം ബയേൺ തിരിച്ചുപിടിക്കുമോ?; In-Depth Story

Football
  •  12 days ago
No Image

ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപണം; ഹരിപ്പാട് യുവാവ് ഹോട്ടല്‍ തല്ലിത്തകര്‍ത്തു 

Kerala
  •  12 days ago
No Image

കേരളം ചുട്ടുപൊള്ളുന്നു; വേനൽമഴ വൈകിപ്പിക്കുന്നത് 'ആന്റി സൈക്ലോൺ', ആശ്വാസത്തിന് ഏപ്രിൽ അവസാനം വരെ കാത്തിരിക്കണം

Kerala
  •  12 days ago
No Image

രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം; കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്

National
  •  12 days ago