ഇഫ്താറിന് രുചിക്കൂട്ടായി ക്രിസ്പി ചിക്കന്‍ ചീസ് ബോള്‍സ് (Chicken Cheese Balls)
നോമ്പുതുറ വിരുന്നുകളില്‍ വ്യത്യസ്തവും കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതുമായ ഒരു വിഭവം വേണോ? എങ്കില്‍ ചിക്കന്‍ ചീസ് ബോള്‍സ് പരീക്ഷിക്കാം. പുറമെ നല്ല മൊരിഞ്ഞതും ഉള്ളില്‍ ഉരുകിയ ചീസും മസാലയും നിറഞ്ഞതുമായ ഈ വിഭവം ഇഫ്താര്‍ ടേബിളിലെ താരം തന്നെയാവും.
ചേരുവകള്‍
ഉരുളക്കിഴങ്ങ്- 3 എണ്ണം (പുഴുങ്ങി ഉടച്ചത്)
ചിക്കന്‍- 200 ഗ്രാം (വേവിച്ച് പിച്ചിയെടുത്തത്)

സവാള- 1 എണ്ണം
പച്ചമുളക്- 2 എണ്ണം
മസാലകള്‍- ചിക്കന്‍ മസാല, കുരുമുളക് പൊടി, ഉപ്പ്
ചീസ് (Mozzarella): ചെറിയ ക്യൂബുകളായി മുറിച്ചത്
മുട്ട, ബ്രെഡ് ക്രംബ്‌സ്: കോട്ടിങിന്
തയ്യാറാക്കുന്ന വിധം
സവാളയും പച്ചമുളകും മസാലകളും ചേര്‍ത്ത് വഴറ്റി അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് ഫില്ലിങ് തയ്യാറാക്കുക. പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് കൊണ്ട് ചെറിയ ഉരുളകളുണ്ടാക്കി അതിനുള്ളില്‍ ചിക്കന്‍ മസാലയും ഒരു ചെറിയ ചീസ് കഷ്ണവും വച്ച് നന്നായി ഉരുട്ടിയെടുക്കുക. ഇത് മുട്ടയിലും ബ്രെഡ് ക്രംബ്‌സിലും മുക്കി എണ്ണയില്‍ വറുത്തെടുക്കാം.
Chicken Cheese Balls are a crunchy and cheesy Iftar snack made with mashed potatoes and spicy chicken, perfect for those looking for variety in their Ramadan menu.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."