HOME
DETAILS

പേരൊന്നായ എം.എൽ.എമാർ, അംഗമല്ലാതെ മുഖ്യമന്ത്രിമാർ; നിയമസഭയിൽ കൗതുകങ്ങളേറെ

  
March 17, 2026 | 2:12 AM

MLAs with the same name Chief Ministers without being members many curiosities in the Legislative Assembly

മലപ്പുറം: ഒരേ പേരും ഒരേ ഇനിഷ്യലും പങ്കിടുന്ന രണ്ട് അംഗങ്ങൾ ഒരേ കാലഘട്ടത്തിൽ നിയമസഭയിൽ അംഗമായിരുന്നു. നിയമസഭാംഗമല്ലാതെയും മുഖ്യമന്ത്രിയോ മന്ത്രിയോ ആയവരും കേരള നിയമസഭയുടെ രാഷ്ട്രീയ ചരിത്രത്തിൽ പലപ്പോഴും കൗതുകമുണർത്തിയിട്ടുണ്ട്. 

1982 മുതൽ അഞ്ച് നിയമസഭകളിലായി 24 വർഷത്തോളം കോൺഗ്രസിന്റെ കെ.സി. ജോസഫും കേരള കോൺഗ്രസിന്റെ ഡോ. കെ.സി. ജോസഫും ഒരേസമയം സഭയിൽ അംഗങ്ങളായിരുന്നു. അതുപോലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സി.പി.എമ്മിൽനിന്ന് ആലത്തൂരിനെ പ്രതിനിധീകരിച്ച ആർ. കൃഷ്ണൻ ആദ്യ നാല് നിയമസഭകളിലും അംഗമായിരുന്നു. മൂന്നും നാലും നിയമസഭകളിൽ മറ്റൊരു ആർ. കൃഷ്ണനും അംഗമായി നിയമസഭയിലെത്തി.

2011 ലെ നിയമസഭയിൽ കെ. കുഞ്ഞിരാമൻ എന്ന പേരിൽ രണ്ട് അംഗങ്ങൾ ഉണ്ടായിരുന്നു. 1980ലെ സഭയിൽ വി.വി. ജോസഫ് എന്ന പേരിലും 1991, 1996 നിയമസഭകളിൽ എം. നാരായണൻ എന്ന പേരിലും രണ്ട് അംഗങ്ങൾ വീതം ഉണ്ടായിട്ടുണ്ട്. 

1982ലെ നിയമസഭയിൽ തിരുവല്ലയിൽനിന്നുള്ള ജനതാ നേതാവ് പി.സി. തോമസും കടുത്തുരുത്തിയിൽനിന്നുള്ള ഇടത് സ്വതന്ത്രനായ പി.സി. തോമസും ഒരേസമയം അംഗങ്ങളായി എത്തിയവരാണ്. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, കേരള കോൺഗ്രസ് ബി നേതാവ് ആർ. ബാലകൃഷ്ണപിള്ള എന്നിവരുടെ പേരുള്ള സമാജികരും ഉണ്ടായിട്ടുണ്ട്. സി.പി.ഐ സ്ഥാനാർഥികളായി എത്തയ തൃക്കടവൂരിൽനിന്ന് വിജയിച്ച കെ. കരുണാകരനും ആര്യനാട്ടിൽനിന്ന് വിജയിച്ച ആർ. ബാലകൃഷ്ണപിള്ളയുമായിരുന്നു അവർ.

നിയമസഭയിൽ അംഗമല്ലാതെയും ഏഴ് പേർ മുഖ്യമന്ത്രിയോ മന്ത്രിയോ ആയിട്ടുണ്ടെന്നതും നിയമസഭാ ചരിത്രത്തിലെ മറ്റൊരു കൗതുകമാണ്. മുഖ്യമന്ത്രിമാരായ സി. അച്യുതമേനോൻ (1969 നവംബർ 1), എ.കെ ആന്റണി (1977 ഏപ്രിൽ 27,1995 മാർച്ച് 22), ഇ.കെ. നായനാർ (1996 മേയ് 20) എന്നിവർ നിയമസഭാംഗമല്ലാതെയാണ് അധികാരമേറ്റത്. പിന്നീടാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ് (1980 ജനുവരി 25), ടി.കെ. രാമകൃഷ്ണൻ (1987 ഏപ്രിൽ 2) എന്നിവരും നിയമസഭാംഗമല്ലാതെ മന്ത്രിസഭയിൽ പ്രവേശിച്ച് പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. സി. അച്യുതമേനോനും (എ.കെ ആന്റണി രണ്ടാംതവണ) മുഖ്യമന്ത്രി പദത്തിലെത്തിയത് രാജ്യസഭാ അംഗമായിരിക്കവെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  11 days ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  11 days ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  11 days ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  11 days ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  11 days ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  11 days ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  11 days ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  11 days ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  11 days ago