ദാവൂദ് ഇബ്രാഹിമിനെ പറ്റിച്ച് സഹായി 40 കോടി രൂപയുമായി മുങ്ങി
ന്യൂഡല്‍ഹി: അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിനെ പറ്റിച്ച് സഹായി 40 കോടി രൂപയുമായി മുങ്ങിയെന്ന് റിപ്പോര്‍ട്ട്. ഖാലിഖ് അഹമ്മദ് എന്ന ദാവൂദിന്റെ ഇന്ത്യയിലെ സഹായിയാണ് 40 കോടി രൂപയുമായി കടന്നു കളഞ്ഞത്.
രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം അനുസരിച്ച് ഡല്‍ഹിയില്‍ നിന്നും 45 കോടി രൂപ ദാവൂദിനായി കൈപ്പറ്റിയ ശേഷം 40 കോടി രൂപ ഹവാല ഇടപാട് രീതിയില്‍ വിദേശത്തേക്ക് മാറ്റുകയും 5 കോടി ദാവൂദിന്റെ ട്രാന്‍സ്ഫര്‍ കോസ്റ്റായി നീക്കി വെയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഖാലിഖ് അഹമ്മദിനെ കാണാതാവുകയായിരുന്നു.പാതിപണം പാനമ ബാങ്കില്‍ നിക്ഷേപിച്ചതായും ബാക്കിയുള്ളത് ദാവൂദിന്റെ വിദേശത്തുള്ള ബാങ്കിലും നിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്താനിലെ ദാവൂദിന്റെ സഹായി ജബീര്‍ മോടിയും ഖാലിഖ് അഹമ്മദും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് രഹസ്യന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
ഡി കമ്പനിയുടെ രണ്ട് ഡിറ്റക്ടീവുകളെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ 2015 നവംബര്‍ 26ന് ഡല്‍ഹിയില്‍ നിന്ന് കാനഡയിലേക്ക് അയച്ചിരുന്നു. ഖാലിഖ് മണിപ്പൂരില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."