HOME
DETAILS

ഗ്യാസ് ക്ഷാമം ഭയന്ന് ജനം ഇന്‍ഡക്ഷന്‍ കുക്കറിലേക്ക്; ഒറ്റദിവസം വിറ്റത് 93 എണ്ണമെന്ന് കടയുടമ, വിപണിയില്‍ വന്‍ ഡിമാന്‍ഡ്

  
March 18, 2026 | 4:20 AM

comparative analysis induction cooktops vs lpg cylinders amid rising fuel Costs

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യാന്തരതലത്തില്‍ ഇന്ധനക്ഷാമം ഉണ്ടായേക്കുമെന്ന ഭീതി ഇന്ത്യയിലെ അടുക്കളകളിലും പ്രതിഫലിക്കുന്നു. ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറയുമെന്ന ആശങ്കയില്‍ ബദല്‍ സംവിധാനമെന്ന നിലയില്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടുകയാണ്. വിശാഖപട്ടണത്തെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ ഒറ്റദിവസം കൊണ്ട് 93 ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിറ്റുപോയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സാധാരണ ഗതിയില്‍ ഒരു ദിവസം ശരാശരി മൂന്ന് യൂണിറ്റുകള്‍ മാത്രം വിറ്റിരുന്ന സ്ഥാനത്താണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൂറിലധികം യൂണിറ്റുകള്‍ വിറ്റുപോയതെന്ന് കടയുടമ സാക്ഷ്യപ്പെടുത്തുന്നു. വരും ദിവസങ്ങളില്‍ ഡിമാന്‍ഡ് ഇനിയും വര്‍ധിക്കുമെന്ന് കണ്ട് വ്യാപാരികള്‍ വന്‍തോതില്‍ സ്റ്റോക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം പ്രാദേശിക വിപണിയെപ്പോലും എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് ഈ മാറ്റം.

ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗ്യാസ് ക്ഷാമം നേരിടാന്‍ ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് മാറുന്നവര്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്

അനുയോജ്യമായ പാത്രങ്ങള്‍
മാഗ്‌നെറ്റിക് ബേസ് ഉള്ള പാത്രങ്ങള്‍ (സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍, കാസ്റ്റ് അയണ്‍) മാത്രമേ ഇന്‍ഡക്ഷനില്‍ പ്രവര്‍ത്തിക്കൂ. പാത്രത്തിന്റെ അടിഭാഗം നനവില്ലാത്തതാണെന്ന് ഉറപ്പുവരുത്തണം.

താപനില ക്രമീകരണം
പാചകം തുടങ്ങുമ്പോള്‍ തന്നെ ഉയര്‍ന്ന താപനില (High heat) നല്‍കാതിരിക്കുക. ലോ അല്ലെങ്കില്‍ മീഡിയം ഹീറ്റില്‍ തുടങ്ങി സാവധാനം താപനില ഉയര്‍ത്തുന്നതാണ് ഭക്ഷണത്തിന്റെ രുചിക്കും മെഷീന്റെ ഈടിനും നല്ലത്.

പാത്രം വയ്ക്കാതെ ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്യരുത്. ഇത് സെന്‍സറുകള്‍ കേടാകാന്‍ കാരണമാകും.

പാചക സമയം
ഗ്യാസ് സ്റ്റൗവിനെ അപേക്ഷിച്ച് ഇന്‍ഡക്ഷന്‍ കുക്കറില്‍ ഭക്ഷണം വേഗത്തില്‍ ചൂടാവും. അതിനാല്‍ സമയം കൃത്യമായി ക്രമീകരിച്ചില്ലെങ്കില്‍ ഭക്ഷണം കരിഞ്ഞുപോകാന്‍ സാധ്യതയുണ്ട്.

 ഉപയോഗത്തിന് ശേഷം പ്ലഗ് ഊരി മാറ്റുക. ഉപരിതലത്തിലെ ചൂട് പൂര്‍ണ്ണമായും മാറിയ ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ച് വൃത്തിയാക്കാം.

 

In light of the 2026 fuel crisis, a comparative study reveals that induction cooking offers up to 90% energy efficiency and potential monthly savings of ₹300–₹500 compared to traditional LPG cylinders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

National
  •  7 days ago
No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  7 days ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  7 days ago
No Image

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Kerala
  •  7 days ago
No Image

അവയവദാനത്തിനായി വ്യാജരേഖ: മുഖ്യപ്രതി നജീബ് പിടിയില്‍

Kerala
  •  7 days ago
No Image

തമിഴ് മണ്ണിൽ ‘ദളപതി’ യുഗം: ദ്രാവിഡ കോട്ടകൾ തകരുമോ? ബിജെപിയുടെ തന്ത്രങ്ങളും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയും; In-Depth Story

National
  •  7 days ago
No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  7 days ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  7 days ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  7 days ago
No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  7 days ago