HOME
DETAILS

യാംബു പുഷ്പമേളയ്ക്ക് നാളെ തുടക്കം; ഉദ്ഘാടന ദിനത്തിൽ പ്രവേശനം സൗജന്യം, പ്രവേശന സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം...

  
March 22, 2026 | 4:30 PM

yanbu flower and garden festival 16th edition starts tomorrow saudi 2026

യാംബു: 16ാമത് യാംബു പുഷ്പമേളക്ക് നാളെ (തിങ്കളാഴ്ച മാർച്ച് 23) തുടക്കമാകും. യാംബു റോയൽ കമീഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ യാംബു-ജിദ്ദ ഹൈവേയോട് ചേർന്നുള്ള ‘അൽ മുനാസബാത്ത്’ പാർക്കിലാണ് ‘ഫ്ലവേഴ്‌സ് ആൻഡ് ഗാർഡൻ ഫെസ്​റ്റിവൽ’ നടക്കുക. ഉദ്ഘാടന ദിനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രവേശനം സൗജന്യമാണ്. വൈകുന്നേരം നാല്​ മുതൽ രാത്രി 12 വരെയാണ് പ്രവേശനം ഉണ്ടായിരിക്കുക. അഞ്ച്​ റിയാലി​ന്റെ ടിക്കറ്റെടുത്താൽ നിങ്ങൾക്ക് മേള ആസ്വദിക്കാം. 20 റിയാലി​ന്റെ സീസൺ ടിക്കറ്റുകളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. സന്ദർശകരെ സ്വീകരിക്കാൻ നഗരവീഥികളിലും പാർക്കുകളിലും ചെടികൾ നട്ടുപിടിപ്പിക്കുന്ന ജോലികൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.

മുൻവർഷങ്ങളിലെപ്പോലെ വിശാലമായ പുഷ്പ പരവതാനി തന്നെയാണ് ഇത്തവണത്തെയും പ്രധാന ആകർഷണം. പുനരുപയോഗം ചെയ്ത വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ നിർമിതികൾ, ഏറ്റവും വലിയ പൂക്കൊട്ട തുടങ്ങിയവയെല്ലാം പ്രധാന ആകർഷണമാണ്. ഇവയുടെയെല്ലാം മൂന്ന് ഗിന്നസ് റെക്കോർഡുകൾ കൂടി മേള സ്വന്തമാക്കിയിട്ടുണ്ട്. പൂക്കൾ കൊണ്ടുള്ള പുതുമയുള്ള നിർമിതികളും വൈവിധ്യമാർന്ന പവിലിയനുകളുമാണ് 16-ാമത് മേളയുടെ പ്രത്യേകത. യാംബു റോയൽ കമീഷന് കീഴിലെ പ്രത്യേക നഴ്‌സറികളിൽ കൃഷി ചെയ്ത പൂക്കളാണ് പ്രദർശനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. 

ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ, വിപണനത്തിനും പ്രദർശനത്തിനുമായി 150ഓളം സ്​റ്റാളുകൾ എന്നിവയും എടുത്തുപറയേണ്ട പ്രത്യേകതകളാണ്. പുനരുപയോഗത്തിലൂടെ എങ്ങനെ മികച്ച സൃഷ്ടികൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് അവബോധം കുട്ടികൾക്കും മുതിർന്നവർക്കും ജനിപ്പിക്കാൻ മേള സഹായിക്കും. സഊദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യത്തി​ന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര ജി.സി.സി രാജ്യങ്ങളിൽ നിന്നുമായി 10 ലക്ഷത്തിലധികം സന്ദർശകരാണ് മേള കാണാൻ എത്തിയത്.

The 16th Yanbu Flower and Garden Festival begins on March 23, 2026, at Al-Munasabat Park. Organized by the Royal Commission for Yanbu, the festival features Guinness World Record displays and massive flower carpets. Free entry on the opening day!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  5 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  5 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  5 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  5 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  5 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  5 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  5 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago