HOME
DETAILS

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

  
March 25, 2026 | 5:33 PM

criticism posts are being widely removed following the incident of a bjp seal appearing on an election commission circular

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ച സംഭവത്തില്‍ വിമര്‍ശന പോസ്റ്റുകള്‍ വ്യാപകമായി നീക്കം ചെയ്യപ്പെടുന്നു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രചരിപ്പിച്ച എഐ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കി. കേരള പൊലിസിന്റെ നടപടിയിലാണ് വീഡിയോകളും, പ്രതിഷേധ പോസ്റ്റുകളും വ്യാപകമായി നീക്കുന്നത്. 

ദേശീയ തലത്തില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് പൊലിസ് നടപടി. കമ്മീഷന്‍ പരസ്യമായി തെറ്റ് സമ്മതിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചവര്‍ക്കെതിരെ നടപടി എന്തിനെന്ന് പൊലിസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പോസ്റ്റുകള്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തിറക്കിയ വീഡിയോകളും നീക്കം ചെയ്യുകയാണ്. പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ വാദം. എല്ലാവരും സഹകരിക്കണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. 

ഇതുവരെ അഞ്ഞൂറിലധികം സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ നീക്കാനാണ് പ്ലാറ്റ്‌ഫോമുകളോട് കേരള പൊലിസ് ആവശ്യപ്പെട്ടിട്ടുള്ളത്. 

അതേസമയം പൊലിസ് നടപടിയില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. സംഭവിച്ചത് പിഴവല്ലെന്നും ഗൂഢാലോചനയാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. എല്‍ഡിഎഫും, ബിജെപിയും ചേര്‍ന്ന ഗൂഢ സംഘമാണ് എല്ലാത്തിനും പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു. വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കൂടുതല്‍ വീഡിയോകള്‍ പുറത്തിറക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

criticism posts are being widely removed following the incident of a bjp seal appearing on an election commission circular.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍; ജൂണ്‍ ഒന്നുമുതല്‍'ഓപ്പറേഷന്‍ തൂഫാന്‍'

Kerala
  •  10 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  10 days ago
No Image

'കാരണഭൂതന്‍' ആക്കിയവരും തള്ളി; പിണറായി എം.എല്‍.എ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി

Kerala
  •  10 days ago
No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 90 ആയി, തിരച്ചിൽ തുടരുന്നു

International
  •  10 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  10 days ago
No Image

ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

National
  •  10 days ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്തിന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

Kerala
  •  10 days ago
No Image

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; ഒന്നാം പ്രതി പിടിയില്‍

Kerala
  •  10 days ago
No Image

തൃശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

Kerala
  •  10 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം മരുന്നുവിലയെ ബാധിക്കുന്നു; പാരസീറ്റമോള്‍ ഉള്‍പ്പെടെ 384 അവശ്യമരുന്നുകള്‍ക്ക് വില കൂടും

Kerala
  •  10 days ago