HOME
DETAILS

പശ്ചിമേഷ്യന്‍ പ്രതിസന്ധി; സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ വിമാന കമ്പനികള്‍

  
Web Desk
March 26, 2026 | 5:34 PM

indian airlines have reduced their services in the summer schedule

ന്യൂഡല്‍ഹി: വേനല്‍ക്കാല ഷെഡ്യൂളില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്ത്യന്‍ വിമാന കമ്പനികള്‍. വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും വിമാന കമ്പനികള്‍ക്ക് അധിക ബാധ്യത സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത് മറികടക്കാനായാണ് സര്‍വീസുകള്‍ വ്യാപകമായി വെട്ടികുറയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഴ്ച്ചയില്‍ ഏകദേശം 3000 സര്‍വീസുകളെങ്കിലും കുറഞ്ഞേക്കും. നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാല ഷെഡ്യൂളില്‍ ആഴ്ച്ചയില്‍ 25,610 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം മാര്‍ച്ച് 29 മുതല്‍ ഒക്ടോബര്‍ 31 വരെ ഇത് 22600 ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്ധനവില വര്‍ധനവും, വിദേശനാണ്യ വിനിമയ നിരക്കിലെ വ്യതിയാനവും കമ്പനികളെ പിടിച്ചുകുലുക്കിയെന്ന് സാരം. പ്രതിസന്ധി മറികടക്കാനായി ഇന്‍ഡിഗോ ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചേക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. ഏപ്രിലില്‍ പ്രതിദിനം 2000 ആഭ്യന്തര സര്‍വീസുകളുമായി മുന്നോട്ട് പോകാനാണ് ഇന്‍ഡിഗോയുടെ തീരുമാനം. വിമാന ഇന്ധന വില വീണ്ടും വര്‍ധിച്ചാല്‍ ഏപ്രില്‍ മുതല്‍ ടിക്കറ്റ് നിരക്കിലും മാറ്റം വരുത്താന്‍ കമ്പനികള്‍ തയ്യാറായേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎയുമായി മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍ 

Kerala
  •  a day ago
No Image

സണ്ണി ജോസഫിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍; കൂടിക്കാഴ്ച്ച കണ്ണൂരിൽ

Kerala
  •  a day ago
No Image

സർവീസുകൾ വിപുലീകരിച്ച് ഖത്തർ എയർവേയ്‌സ്; 90 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ

qatar
  •  a day ago
No Image

മധ്യസ്ഥ ചർച്ചകൾ വഴിമുട്ടി; സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിൽ 

Kerala
  •  a day ago
No Image

മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി പത്രിക പിൻവലിച്ചു; ജില്ലയിൽ ഇനി ഏഴിടത്ത് മത്സരം

Kerala
  •  a day ago
No Image

വീട്ടുമുറ്റത്ത് മാംസാവശിഷ്ടം കണ്ടെത്തി; ഗോവധമെന്ന് പ്രചരണം; അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം 

National
  •  a day ago
No Image

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു

uae
  •  a day ago
No Image

ഗ്യാസ് കുറ്റി തരാനുണ്ടോ? മൂന്നാറിലേക്ക് ഫ്രീ ട്രിപ്പ്; വ്യത്യസ്ത ഓഫറുമായി ഹോട്ടല്‍ 

Kerala
  •  a day ago
No Image

നടുറോഡിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹത്തിലൂടെ കാർ കയറ്റി ഇറക്കി കൊടുംക്രൂരത

National
  •  a day ago
No Image

രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശമായി പറയുന്ന മുഖ്യമന്ത്രിക്ക് മോദിയെ കുറിച്ച് പറയാന്‍ ഭയം; കെ.സി വേണുഗോപാല്‍ 

Kerala
  •  a day ago