HOME
DETAILS

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ അനാസ്ഥ; മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ, വീഴ്ച സമ്മതിച്ച് അധികൃതർ

  
March 28, 2026 | 9:11 AM

Massive negligence at Kanjirappally General Hospital Body found decomposed in morgue authorities admit to lapses

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ സുരക്ഷാവീഴ്ച. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് ആശുപത്രി അധികൃതർ അനാദരവ് കാട്ടിയത്.

പ്രവർത്തിക്കാത്ത ഫ്രീസർ; ദുർഗന്ധം വമിച്ച് മൃതദേഹം

പ്രവർത്തനരഹിതമായ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കാണപ്പെട്ടത്. മോർച്ചറിയിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിച്ചതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രതിഷേധിച്ചു. ഫ്രീസർ തകരാറിലായ വിവരം ബന്ധുക്കളെ അറിയിക്കുകയോ മൃതദേഹം മറ്റൊരു ഫ്രീസറിലേക്ക് മാറ്റുകയോ ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.

വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ

സംഭവത്തിൽ ആശുപത്രി അധികൃതർ ഗുരുതരമായ വീഴ്ച സമ്മതിച്ചിട്ടുണ്ട്. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുന്നതിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയതായാണ് സൂചന. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  7 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  7 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  7 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  7 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago
No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

ബഹ്‌റൈന്‍ ആകാശത്ത് അപൂര്‍വ കാഴ്ച; നാളെ 'ബ്ലൂ മൈക്രോ മൂണ്‍' ദൃശ്യമാകും

bahrain
  •  7 days ago
No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  7 days ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  7 days ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  7 days ago