HOME
DETAILS

ത്യാഗസ്മരണകളുണര്‍ത്തി ബലി പെരുന്നാളാഘോഷം

  
Web Desk
September 13 2016 | 17:09 PM

%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%95%e0%b4%b3%e0%b5%81%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ac


കാസര്‍കോട്: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണകളുണര്‍ത്തി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സ്രഷ്ടാവിന്റെ മഹത്വം വാഴ്ത്തി എങ്ങും തഖ്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. രാവിലെ 10 മണിവരെ പെരുന്നാള്‍ നിസ്‌കാരം നടന്നു. മഹല്ലുകള്‍ ഒറ്റയ്ക്കും കൂട്ടായും ബലിയര്‍പ്പണം നടത്തി.
തിങ്കളാഴ്ച രാവിലെ മുതല്‍ വിവിധ മസ്ജിദുകളില്‍ ഈദ് നിസ്‌കാരങ്ങളും ഖുത്ബയും നടന്നു. ജില്ലയിലെ നൂറുകണക്കിന് മസ്ജിദുകളില്‍ നടന്ന ഈദ് നിസ്‌കാരത്തിലും ഖുത്ബയിലും പതിനായിരങ്ങള്‍ സംബന്ധിച്ചു. പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി.
തളങ്കര മാലിക് ദിനാറില്‍ ഖത്വീബ് മജിദ് ബാഖവി നിസ്‌കാരത്തിന് നേതൃത്വം നല്‍കി. തായലങ്ങാടി ഖിളിര്‍ ജുമാ മസ്ജിദ്, നെല്ലിക്കുന്ന് മുഹുയിദ്ദീന്‍ ജുമാ മസ്ജിദ്, കണ്ണാടിപ്പള്ളി, കാഞ്ഞങ്ങാട് ടൗണ്‍ ജുമാ മസ്ജിദ്, നിലേശ്വരം ജുമാമസ്ജിദ്, നായന്മാര്‍മൂല ജുമാ മസ്ജിദ്, ചെര്‍ക്കള ജുമാമസ്ജിദ്, ചെറുവത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ്, ബദിയടുക്ക ജുമാമസ്ജിദ്, തൃക്കരിപ്പൂര്‍ ജുമാമസ്ദിദ് എന്നിവിടങ്ങളിലും മലയോരതീരദേശ മേഖലയിലും മഞ്ചേശ്വരം ഭാഗങ്ങളിലും പ്രത്യേക ബലി പെരുന്നാള്‍ നിസ്‌കാരം നടന്നു. പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞ പ്രകാരം മകന്‍ ഇസ്മയിലിനെ ബലി കൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹിമിന്റെ ത്യാഗസ്മരണയില്‍ മഹല്ലുകളില്‍ ഒറ്റയ്ക്കും ഏഴുപേര്‍ ചേര്‍ന്നും ബലിയര്‍പ്പണം നടത്തി. മാംസം പാവങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വിതരണം ചെയ്തു.ബലിപെരുന്നാള്‍ ആഘോഷം സമാധാനപരവും അച്ചടക്കത്തോടെയുമായിരിക്കണമെന്ന് ജമാഅത്ത് കമ്മിറ്റികള്‍ വിശ്വാസികളോട് ഉത്‌ബോധിപ്പിച്ചിരുന്നു. ഈ നിര്‍ദേശം പൂര്‍ണമായും ഉള്‍ക്കൊണ്ട് ആഘോഷം സമാധാനപൂര്‍ണമാക്കി വിശ്വാസികള്‍ മാതൃക കാണിച്ചു.
കാഞ്ഞങ്ങാട്: മകനെ ബലിയറുക്കാന്‍ സന്നദ്ധത കാട്ടിയ പ്രവാചകന്‍ ഇബ്രാഹിമിന്റെ  ത്യാഗസ്മരണയില്‍ നാടെങ്ങും ബലി പെരുന്നാള്‍ ആഘോഷിച്ചു.  തക്ക്ബീറിന്റെ മന്ത്രധ്വനികള്‍ മുഴക്കി പെരുന്നാള്‍ ദിനത്തില്‍ പള്ളികളിലേക്കും, ഈദ്ഗാഹുകളിലേക്കും  നീങ്ങിയ വിശ്വാസികള്‍ പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ അര്‍പ്പിച്ചുമാണ് പിരിഞ്ഞത്.
രാജ്യാതിര്‍ത്തികള്‍ക്കുമപ്പുറം വര്‍ഗീയതക്കും വിഭാഗീയതക്കും വംശീയതക്കെതിരായ സന്ദേശമാണ് വിശുദ്ധ ഹജ്ജിന്റെ ഒത്തുചേരല്‍. നിസാര പ്രശ്‌നങ്ങള്‍ക്ക് തര്‍ക്കിക്കാതെ സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തിന്റെ പുനസൃഷ്ടിക്കായി പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് ഖത്വീബുമാര്‍ പറഞ്ഞു. കോട്ടച്ചേരി  നൂര്‍ മസ്ജിദില്‍ അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരി, ബദ് രിയ മസ്ജിദില്‍ റഷീദ് സഅദി, മുബാറക് മസ്ജിദില്‍ മഹമൂദ് ജീലാനി ബാഖവിയും,അതിഞ്ഞാല്‍ ജുമാമസ്ജിദില്‍ ഷറഫുദ്ധീന്‍ ബാഖവി, പുതിയകോട്ട ജുമാമസ്ജിദില്‍ ഒ.പി.അബ്ദുല്ല സഖാഫി, നോര്‍ത്ത് ചിത്താരി ജുമാ മസ്ജിദില്‍ അഷ്‌റഫ് മിസ്ബാഹി,കുണിയ  ജുമാ മസ്ജിദില്‍ അബ്ദുല്‍ഖാദര്‍ ബാഖവി നദ് വി പെരുന്നാള്‍ സന്ദേശത്തിനും,നിസ്‌കാരത്തിനും നേതൃത്വം നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  7 days ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  7 days ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  7 days ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  7 days ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

uae
  •  7 days ago
No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  7 days ago
No Image

കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ് 

National
  •  7 days ago
No Image

വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

National
  •  7 days ago
No Image

2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍

qatar
  •  7 days ago
No Image

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

International
  •  7 days ago

No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  7 days ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  7 days ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  7 days ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  7 days ago