HOME
DETAILS

മാറ്റം മറക്കരുതേ; ഏപ്രില്‍ ഒന്ന് മുതല്‍ സുപ്രധാന സാമ്പത്തിക മാറ്റങ്ങള്‍

  
March 30, 2026 | 1:45 AM

Dont forget the change Important economic changes from April 1

2026 ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി സാമ്പത്തിക, നിയമ മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. പുതിയ ആദായനികുതി നിയമങ്ങള്‍, ഉയര്‍ന്ന നികുതി ഇളവുകള്‍, പുതുക്കിയ ടി.ഡി.എസ് ഫോമുകള്‍, വര്‍ധിച്ച ബാങ്കിങ് നിരക്കുകള്‍, ഇന്ധനവിലയിലെ മാറ്റങ്ങള്‍, പുതിയ യാത്രാ റീഫണ്ട് നിയമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

പുതിയ ആദായനികുതി നിയമം

1961ലെ ആദായനികുതി നിയമത്തിന് പകരം 2025ലെ പുതിയ ആദായനികുതി നിയമം പ്രാബല്യത്തില്‍ വരും. ഇതില്‍ സങ്കീർണമായ പദപ്രയോഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അസസ്‌മെന്റ് ഇയര്‍, പ്രീവിയസ് ഇയര്‍ എന്നിവയ്ക്ക് പകരം ഇനി ടാക്‌സ് ഇയര്‍ എന്നാണ് ഉപയോഗിക്കുക. ഇതിനൊപ്പം നികുതി നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിനുള്ള മറ്റു മാറ്റങ്ങളുമുണ്ടാകും.

കൂടുതല്‍ നികുതി ഇളവുകള്‍

പുതിയ നികുതി വ്യവസ്ഥ പ്രകാരം, പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികള്‍ ആദായനികുതി നല്‍കേണ്ടതില്ല. സെക്ഷന്‍ 87എ പ്രകാരമുള്ള റിബേറ്റ് വര്‍ധിപ്പിച്ചതിനാലാണിത്.

ടി.ഡി.എസ് ഫോമുകളിലെ മാറ്റങ്ങള്‍

ഏപ്രില്‍ ഒന്ന് മുതല്‍ ഫോം 16, ഫോം 16എ എന്നിവയ്ക്ക് പകരം യഥാക്രമം ഫോം 130, ഫോം 131 എന്നിവ നിലവില്‍ വരും. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുമായി ഇവ നല്‍കേണ്ട സമയപരിധിയിലും മാറ്റം വരുത്തും.

പാന്‍ കാര്‍ഡ് നിയമങ്ങള്‍ കര്‍ശനം

പാന്‍ കാര്‍ഡ് അപേക്ഷകള്‍ക്ക് ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖയായി ആധാര്‍ കാര്‍ഡ് മാത്രം നല്‍കുന്നത് ആദായനികുതി വകുപ്പ് ഇനി അനുവദിക്കില്ല. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകള്‍ ഇതിന് നിര്‍ബന്ധമാക്കും.

പാചകവാതക, ഇന്ധന വില പുതുക്കും

ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില ഏപ്രില്‍ ഒന്നിന് പുതുക്കിയേക്കാം. പി.എന്‍.ജി, സി.എന്‍.ജി, വിമാന ഇന്ധനം എന്നിവയുടെ വിലയും പരിഷ്‌കരിക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലമുണ്ടാകുന്ന ആഗോള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഈ വിലമാറ്റം. 

എ.ടി.എം പിൻവലിക്കല്‍ നിരക്കുകള്‍ വര്‍ധിക്കും

എച്ച്.ഡി.എഫ്.സി പോലുള്ള ബാങ്കുകള്‍ യു.പി.ഐ, എ.ടി.എം പിന്‍വലിക്കലുകളും സൗജന്യ പരിധിയില്‍ ഉള്‍പ്പെടുത്തും. പരിധിയായ അഞ്ച് ഇടപാടുകള്‍ക്ക് മുകളിലായാല്‍ ഓരോ ഇടപാടിനും 23 രൂപ വീതം ഈടാക്കും. സമാനമായി, ബന്ധന്‍ ബാങ്ക് മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് നഗരങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളാണ് നല്‍കുന്നത്. അധികമായി നടത്തുന്ന ഓരോ ഇടപാടിനും 23 രൂപയും അക്കൗണ്ടില്‍ പണമില്ലാത്തത് കാരണം ഇടപാട് പരാജയപ്പെട്ടാല്‍ 25 രൂപയും ഈടാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  2 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  2 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  2 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  2 days ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  2 days ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

Kerala
  •  2 days ago