വെക്കേഷൻ കോഴ്സുകളിൽ പ്രവേശനം; ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അഡ്മിഷൻ; ഇപ്പോൾ അപേക്ഷിക്കാം
1. വെക്കേഷൻ കോഴ്‌സുകളിൽ അപേക്ഷിക്കാം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഏപ്രിൽ-മേയ് മാസത്തെ വെക്കേഷൻ കോഴ്‌സുകളായ ബേസിക് ഇലക്‌ട്രോണിക്‌സ് & ഹോബിസർക്യൂട്ട്‌സ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ & ഓഫീസ് പാക്കേജ്, ഇന്റർനെറ്റ്/ വെബ് പ്രോഗ്രാമിംഗ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ & ഹാർഡ്‌വെയർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗ്രാഫിക് ഡിസൈനിംഗ് & മൾട്ടി മീഡിയ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും കൂടുതൽ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ നം: 8075289889, 9495830907.
2. കിറ്റ്സിൽ എം.ബി.എ.
കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്കുള്ള അഭിമുഖം മാർച്ച് 28ന് രാവിലെ 10.30 ന് തൈക്കാട് ക്യാമ്പസ്സിൽ നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 645176828, 9446529467.
3. ജെ.ഡി.സി, പ്രവേശനം
സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളജുകളിൽ 2026-27 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസായിരിക്കണം. ഏപ്രിൽ 18 വൈകിട്ട് 5 നകം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://scu.kerala.gov.in, 0471-2320420.
4. സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനം
എട്ടാം ക്ലാസ് മുതൽ സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. ആകെ 90 സീറ്റുകളാണുള്ളത്.
പൊതുവിദ്യാഭ്യാസത്തോടൊപ്പം ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, ടേണിങ്, ഇലക്ട്രോപ്ലേറ്റിങ് എന്നീ സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇവിടെ പരിശീലനം ലഭിക്കും.
www.polyadmission.org/ths എന്ന ലിങ്ക് വഴി കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, പിൻ കോഡ്, മൊബൈൽ ഫോൺ നമ്പർ, ആധാർ നമ്പർ, ജനനതീയതി നാഷണലിറ്റിയും, ജില്ലയും, സംവരണ / ഭിന്നശേഷി വിവരങ്ങൾ വിദ്യാഭ്യാസ യോഗ്യത (ഏഴാം ക്ലാസ് – സി ബി എസ് സി / പൊതുവിദ്യാഭ്യാസം, ജയിച്ച വർഷം, എത്രാമത്തെ അവസരത്തിൽ പാസ്സായി) എന്നീ വിവരങ്ങൾ നൽകി ഓൺലൈനായി അപേക്ഷിക്കാം.
ടി.എച്ച്.എസ്.എൽ.സി. വിജയിക്കുന്നവർക്ക് പോളിടെക്‌നിക് കോളേജുകളിലെ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രവേശനത്തിന് പത്ത് ശതമാനം സീറ്റ് സംവരണമുണ്ട്. ടി.എച്ച്.എസ്.എൽ.സി. യോഗ്യത ഐ.ടി.ഐ.ക്ക് തുല്യമായി പരിഗണിച്ച് കേരള പി.എസ്.സി. വഴി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിക്കാനും അവസരമുണ്ടാകും.
കായികക്ഷമതക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ്, 60 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്, ഇംഗ്ലീഷ് പ്രാവീണ്യത്തിനായി ‘എൻറിച്ച് യുവർ ഇംഗ്ലീഷ്’ പദ്ധതി, വിവിധ സ്‌കോളർഷിപ്പുകൾ എന്നിവ സ്‌കൂളിൽ ലഭ്യമാണ്. സ്‌കൂൾ തലത്തിൽ മികവ് തെളിയിക്കുന്നവർക്ക് നേരിട്ട് സംസ്ഥാനതല ടെക്‌നിക്കൽ ഹൈസ്‌കൂൾ കലാ-കായിക-ശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കാനും സാധിക്കുന്നതാണ്. കൂടുതൽവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."