HOME
DETAILS

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി

  
April 01, 2026 | 11:46 AM

64-illegal-gas-cylinders-seized-kozhikode

കോഴിക്കോട്: പെരുമണ്ണ ഗ്രാമപ്പഞ്ചായത്തില്‍ വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്ത് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. ബോബന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിലിണ്ടറുകള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ കൂട്ടിയിട്ട നിലയില്‍ സിലിണ്ടറുകള്‍ കണ്ടെത്തിയത്. 

60 കാലി സിലിണ്ടറുകളും, ഗ്യാസ് നിറച്ച നാല് സിലിണ്ടറുകളുമാണ് ഉണ്ടായിരുന്നത്്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഒരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ ജനവാസ കേന്ദ്രത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചവരെ കണ്ടെത്തി കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫിസര്‍ പറഞ്ഞു.

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അബ്ദുള്‍ ഗഫൂര്‍, കൊയിലാണ്ടി റേഷനിങ് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്‍, കോഴിക്കോട് താലൂക്ക് റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ബൈജു, ബവിത, ഷൈബ തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചാബ് ബിജെപി ആസ്ഥാനത്ത് സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല; അന്വേഷണം ആരംഭിച്ച് പൊലിസ് 

National
  •  an hour ago
No Image

വോട്ട് ചെയ്യൂ, പുട്ടടിക്കൂ; ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടിയുമായി സപ്ലൈകോ

Kerala
  •  2 hours ago
No Image

ഫോട്ടോഷൂട്ടിനായി പിങ്ക് നിറമടിച്ചതിന് പിന്നാലെ ആന ചരിഞ്ഞു; ഉടമയ്ക്കും ഫോട്ടോഗ്രാഫർക്കുമെതിരെ വ്യാപക പ്രതിഷേധം

National
  •  2 hours ago
No Image

പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന സമീപനമാണ് സിപിഎമ്മിന്; പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണത്തില്‍ സിപിഎമ്മിനെതിരെ കെസി വേണുഗോപാല്‍ 

Kerala
  •  2 hours ago
No Image

രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ ബിജെപി അധ്യക്ഷനാക്കാൻ കാരണം സമ്പത്ത്; രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖാർഗെ

National
  •  2 hours ago
No Image

കിടപ്പിലായ ബഹ്‌റൈന്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ ഇന്ത്യന്‍ നഴ്‌സിന്‍ 10 വര്‍ഷം തടവ്

bahrain
  •  3 hours ago
No Image

ട്രംപിന്റെ ഭീഷണി വിലപ്പോവില്ല; ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് ഇറാൻ

International
  •  3 hours ago
No Image

ചക്ക പറിക്കാന്‍ പ്ലാവില്‍ കയറുന്നതിനിടെ താഴെ വീണ് മധ്യവയസ്‌കന്‍ മരിച്ചു 

Kerala
  •  3 hours ago
No Image

എഫ്‌സിആർഎ ബിൽ: പ്രതിപക്ഷം എന്തുവിലകൊടുത്തും തടയും; കേന്ദ്രത്തിന്റേത് ഗൂഢലക്ഷ്യമെന്ന് കെ.സി. വേണുഗോപാൽ

Kerala
  •  3 hours ago
No Image

യുപിഐ ഇടപാടുകൾക്ക് ഇനി അധിക സുരക്ഷ; ബാങ്കിങ് നിയമങ്ങളിൽ ഇന്ന് മുതൽ വലിയ മാറ്റങ്ങൾ 

National
  •  3 hours ago