HOME
DETAILS

ഇറാന്റെ വൈദ്യുതിയും കുടിവെള്ളവും മുടക്കുമെന്ന് ട്രംപ്; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ

  
Web Desk
April 02, 2026 | 12:00 PM

trump threatens to cut irans power and water human rights groups slam move as violation of international law

വാഷിംഗ്ടൺ: ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യുദ്ധക്കുറ്റവുമാകുമെന്ന് മുന്നറിയിപ്പ്. സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും രംഗത്തെത്തി.

വാഷിംഗ്ടണുമായുള്ള കരാറുകൾക്ക് തെഹ്‌റാൻ വഴങ്ങുന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ, ശുദ്ധജല പ്ലാന്റുകൾ (Desalination Plants) എന്നിവയുൾപ്പെടെയുള്ള നിർണായക കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തരം നടപടികൾ ജനീവ കൺവെൻഷന്റെ ലംഘനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. "കുടിവെള്ള പ്ലാന്റുകൾക്കെതിരായ ഏതൊരു ആക്രമണവും നിസംശയം ഒരു യുദ്ധക്കുറ്റമാണ്. അതിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല എന്ന് മുൻ യുഎസ് അംബാസഡർ സ്റ്റീഫൻ ജെ. റാപ്പ് വ്യക്തമാക്കി.

അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് കൗൺസിൽ (CAIR) വിഷയത്തിൽ ശക്തമായ നിലപാടുമായി യുഎസ് കോൺഗ്രസിനെ സമീപിച്ചു. യുദ്ധം വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾക്കായി ഫണ്ട് നൽകുന്നത് നിർത്തലാക്കണമെന്നും, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ യുദ്ധക്കുറ്റ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഇറാനെതിരെയുള്ള ഈ നീക്കങ്ങൾ ഇസ്റാഈൽ തെക്കൻ ലെബനനിൽ നടത്തുന്ന ആക്രമണങ്ങൾക്ക് സമാനമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിർത്തി മേഖലകളിലെ സിവിലിയൻ വീടുകൾ പൂർണ്ണമായും തകർക്കുന്ന ഇസ്റാഈൽ രീതി ഇറാനിലും പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ ആശങ്കപ്പെടുന്നു. ഗസ്സയിൽ പ്രയോഗിച്ച അതേ അധിനിവേശ തന്ത്രങ്ങൾ ഇസ്റാഈൽ ഇപ്പോൾ ലെബനനിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് 'മെഡിക്കൽ എയ്ഡ് ഫോർ ഫലസ്തീൻ' ആരോപിച്ചു.

നിലവിലെ സംഘർഷങ്ങളിൽ ഇതിനകം തന്നെ 1,13,000 സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്. വൈദ്യുതി, കുടിവെള്ള സംവിധാനങ്ങൾ എന്നിവയെ ലക്ഷ്യം വെക്കുന്നത് ജനങ്ങളെ പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളിവിടും. ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

 

experts and human rights groups warn that president donald trump’s threats to target iran’s civilian infrastructure, including power plants and water desalination facilities, could amount to war crimes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  3 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  3 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  3 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  3 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  3 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  3 days ago