ഇനി വഴി തെറ്റില്ല, വെർച്വലായി കാണാം; ഹജ്ജ് സേവനങ്ങളിലെ പുത്തൻ മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം
മക്ക: ഹജ്ജ് തീർഥാടകരുടെ യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ നൂതനമായ എ.ഐ അധിഷ്ഠിത സ്മാർട്ട് മൊബിലിറ്റി പ്ലാറ്റ്‌ഫോമുമായി അൽ-അമദ്. ഉമ്മുൽ ഖുറ സർവകലാശാലയുടെ നിക്ഷേപ വിഭാഗമായ 'അൽ-അമദ്' ആണ് “പാത്ത്‌വേ ഓഫ് ദി ഹോളി സൈറ്റ്‌സ്” എന്ന പേരിൽ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ഗതാഗത തടസ്സങ്ങൾ കുറയ്ക്കാനും ഈ പ്ലാറ്റ്ഫോം വഴി സാധിക്കും. ഡാറ്റാ അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവ വഴി തീർഥാടകരുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം.
എ.ഐ സാങ്കേതിക വിദ്യയിലൂടെ തീർഥാടകരുടെ തിരക്ക് മുൻകൂട്ടി പ്രവചിക്കാനും അത് വഴി ഗതാഗതക്കുരുക്ക് ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാനും സാധിക്കും. ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ തീർഥാടകർക്ക് മക്കയിൽ എത്തുന്നതിന് മുമ്പ് തന്നെ പുണ്യസ്ഥലങ്ങളും അവിടത്തെ വഴികളും വെർച്വലായി കണ്ടു മനസ്സിലാക്കാം. അവരുടെ ആശങ്കകൾ ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. ചൂട് മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ തുടങ്ങി അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വൊളന്റിയർമാർക്കും ഉദ്യോഗസ്ഥർക്കും ഈ പ്ലാറ്റ്‌ഫോമിലൂടെ തന്നെ അധികൃതർ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയ്ക്കും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സഊദി അറേബ്യ നടപ്പിലാക്കുന്ന സ്മാർട്ട് പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
"Al-Amad introduces 'Pathway of the Holy Sites,' an AI-powered smart mobility platform to enhance pilgrim safety and crowd management during Hajj through real-time data and AR technology."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."