HOME
DETAILS

എസ്.ഐ.ആറിലെ പേരുവെട്ടല്‍; ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം; കേസന്വേഷണം എന്‍.ഐ.എക്ക് 

  
Web Desk
April 02, 2026 | 5:08 PM

 nia took investigation of judicial officers issue in bengal

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയില്‍, എസ്.ഐ.ആര്‍ പട്ടികയില്‍ പേരുവെട്ടിയെന്ന ആരോപണത്തില്‍ പ്രതിഷേധിച്ച് 
ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തില്‍ കേസന്വേഷണം എന്‍.ഐ.എക്ക് കൈമാറി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍ ആണ് കേസ് എന്‍.ഐ.എക്ക് കൈമാറിയത്. അന്വേഷണത്തിനായി എന്‍.ഐ.എ സംഘം വെള്ളിയാഴ്ച്ച ബംഗാളിലെത്തും. 

വോട്ടര്‍പട്ടികയില്‍ നിന്ന് വ്യാപകമായി പേരുകള്‍ വെട്ടിമാറ്റപ്പെട്ടതിന് പിന്നാലെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ ഏഴ് ജഡ്മിമാരടക്കം ഉദ്യോഗസ്ഥരെ ഒന്‍പത് മണിക്കൂറിലധികം തടഞ്ഞുവെച്ചതായാണ് പരാതി. സംഭവത്തില്‍ ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ പൊലിസ് അറിയിച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് മാള്‍ഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ വെച്ച് ജനക്കൂട്ടം തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ടവരില്‍ മൂന്ന് വനിത ഓഫീസര്‍മാരും ഉള്‍പ്പെടും. സംഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിടുകയും, ഏപ്രില്‍ 6ന് വെര്‍ച്വല്‍ ഹിയറിങ്ങിന് ഹാജരാവാന്‍ ബംഗാള്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

the case about stopping judicial officers during a protest in malda district of west bengal has been given to the nia for investigation. the protest was over claims that names were removed from the sir list.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  11 hours ago
No Image

കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്

Cricket
  •  11 hours ago
No Image

ബാവലി പുഴയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: വിനോദയാത്ര വിങ്ങലായി

Kerala
  •  11 hours ago
No Image

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

crime
  •  12 hours ago
No Image

പെരിന്തൽമണ്ണയിൽ ഡോക്ടർക്ക് നേരെ ക്രൂരമർദ്ദനം; നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ആക്രമിച്ചു, ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

crime
  •  12 hours ago
No Image

'അത് സിപിഎം നേതാവിന്റെ ശബ്ദം'; പേരാമ്പ്രയിൽ തെളിവുകളുമായി യുഡിഎഫ്, മൈക്ക് പെർമിഷൻ രേഖകൾ പുറത്ത്!

Kerala
  •  13 hours ago
No Image

കേരളം പോളിങ് ബൂത്തിലേക്ക്: പ്രചാരണം അവസാനഘട്ടത്തില്‍; കരുത്തുറ്റ പോരാട്ടവുമായി മുന്നണികള്‍   

Kerala
  •  13 hours ago
No Image

യു.എസിന് ബദല്‍ നീക്കവുമായി ബ്രിട്ടന്‍; ഹോര്‍മുസ് തുറക്കാൻ ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളുടെ യോഗം ചേർന്നു

International
  •  13 hours ago
No Image

രാജ്യവും കേരളവും ഭരിക്കുന്നത് മോദി ബ്രദേഴ്‌സ്

Kerala
  •  14 hours ago
No Image

ഡീലിൽ വീണ്ടും ആരോപണ പ്രത്യാരോപണം

Kerala
  •  14 hours ago