കനാലില്‍ കക്കൂസ് മാലിന്യം തള്ളി
കടുത്തുരുത്തി: വെള്ളം ഒഴുകുന്ന കനാലില്‍ കക്കൂസ് മാലിന്യം തള്ളി. സമീപത്തെ വീടുകളിലെ കിണറുകളും കുടിവെള്ള പദ്ധതിയുടെ കുളവും മാലിന്യഭീഷിണിയില്‍.
കളത്തൂര്‍ മുള്ളകുഴി പാലത്തനടിയിലൂടെ കടന്നു പോകുന്ന കനാലിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ കക്കൂസ് മാലിന്യം ഉപേക്ഷിച്ചത്. അതിരമ്പുഴ, കാണക്കാരി ഭാഗത്തേക്കു വെള്ളമൊഴുകുന്ന കനാലാണ് കക്കൂസ് മാലിന്യം നിറഞ്ഞു മലിനമായിരിക്കുന്നത്. കടുത്ത ദുര്‍ഗ്ന്ധം മൂലം പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. നൂറുകണക്കിന് വീടുകളും നിരവധി കുടുംബങ്ങള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന കുപ്പത്താനം കുടിവെള്ള പദ്ധതിയുടെ കുളവും കനാലിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കനാലിലെ മാലിന്യം ജലസ്രോതസുകളെ മലിനപെടുത്തുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ആളുകള്‍ കുളിക്കുന്നതിനും തുണി അലക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത് കനാലിലെ വെള്ളമാണ്.
മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കനാലില്‍ മത്സ്യങ്ങളും ചത്തു പൊങ്ങിയിട്ടുണ്ട്. ഇവിടെ കനാലില്‍ മാലിന്യങ്ങളും കക്കുസ് മാലിന്യവും തള്ളുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പലതവണ പോലീസില്‍ പരാതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടികളും ഉണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. കനാലില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപെട്ട് കുപ്പത്താനം കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."