മേവാനിയുടെ പിന്മാറ്റം: സി.പി.എം തെറ്റു തിരുത്തണമെന്ന് കെ സുരേന്ദ്രന്‍
കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള പട്ടികജാതി ക്ഷേമ സമിതി ഈ മാസം 21നു ജില്ലയില്‍ നടത്തുമെന്നു പ്രഖ്യാപിച്ച സ്വാഭിമാന സംഗമം പരിപാടിയില്‍ നിന്നു ഗുജറാത്തിലെ ദലിതു മുന്നേറ്റ നായകന്‍ ജിഗ്‌നേഷ് മേവാനി പിന്മാറിയ സംഭവം സി.പി.എമ്മിന്റെ ഫാസിസ്റ്റു സമീപനത്തിനേറ്റ തിരിച്ചടിയാണെന്നു ഡി. സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍.
സി.പി.എമ്മിന്റെ ദലിത് വിരുദ്ധ സമീപനം തുറന്നു പറഞ്ഞാണു മേവാനി പരിപാടിയില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ചത്. സംഘ്പരിവാര്‍ ഭീകരതയ്‌ക്കെതിരേ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ആദ്യം ദലിത് വിഭാഗങ്ങളോടുള്ള പാര്‍ട്ടിയുടെ സമീപനം ശരിയായ രീതിയിലാണോ എന്ന സ്വയം വിമര്‍ശനമാണു സി.പി.എം നടത്തേണ്ടത്.
കേരളത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദലിത് മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിച്ച് സംഘ്പരിവാര്‍ ഭീകരതക്കെതിരായ മതേതരപാര്‍ട്ടികളുടെ കൂട്ടായ്മയില്‍ പങ്കാളികളാകാനാണ് സി.പി.എം ശ്രമിക്കേണ്ടതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."