അഡ്നോക് ഗ്യാസ് ഓഹരിയുടമകള്‍ക്ക് റെക്കോര്‍ഡ് ലാഭവിഹിതം: 3.6 ബില്യണ്‍ ഡോളര്‍ വിതരണം ചെയ്യും
അബുദാബി: പ്രമുഖ ഊര്‍ജ്ജ കമ്പനിയായ അഡ്നോക് ഗ്യാസ് (ADNOC Gas) 2025 സാമ്പത്തിക വര്‍ഷത്തേക്ക് തങ്ങളുടെ ഓഹരിയുടമകള്‍ക്കായി റെക്കോര്‍ഡ് ലാഭവിഹിതം പ്രഖ്യാപിച്ചു. വാര്‍ഷിക പൊതുയോഗത്തിലാണ് 3.584 ബില്യണ്‍ ഡോളറിന്റെ ലാഭവിഹിതം വിതരണം ചെയ്യാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.
2025 വര്‍ഷത്തേക്ക് ആകെ 3.584 ബില്യണ്‍ ഡോളര്‍ ആണ് നല്‍കുക. ഇതില്‍ അവസാന ഗഡുവായ 896 മില്യണ്‍ ഡോളര്‍ മെയ് മാസത്തില്‍ വിതരണം ചെയ്യും. ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഇടിവുണ്ടായിട്ടും 5.2 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് അറ്റാദായമാണ് കമ്പനി കൈവരിച്ചത്.
2030 വരെ പ്രതിവര്‍ഷം 5% ലാഭവിഹിത വളര്‍ച്ച നിലനിര്‍ത്തുമെന്ന് കമ്പനി അറിയിച്ചു. 2025 മൂന്നാം പാദം മുതല്‍ ലാഭവിഹിതം ഓരോ മൂന്ന് മാസം കൂടുമ്പോഴും നല്‍കുന്ന രീതിയിലേക്ക് കമ്പനി മാറി.
സാമ്പത്തിക മുന്നേറ്റം
ആഗോളതലത്തില്‍ വൈദ്യുതിയുടെ വര്‍ദ്ധിച്ച ആവശ്യം, വ്യവസായ വളര്‍ച്ച, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ വ്യാപനം എന്നിവ ഗ്യാസ് ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചതായി അഡ്നോക് ഗ്യാസ് ചെയര്‍മാന്‍ ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ ചൂണ്ടിക്കാട്ടി. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലെ (അഉത) ഏറ്റവും വലിയ സെക്കന്‍ഡറി ഓഹരി വില്‍പനയിലൂടെ 2.84 ബില്യണ്‍ ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു.
ഹബ്ഷാന്‍ പ്ലാന്റിലെ അപകടത്തില്‍ അനുശോചനം
അടുത്തിടെ ഹബ്ഷാന്‍ കോംപ്ലക്സിലുണ്ടായ അപകടത്തില്‍ കമ്പനി അനുശോചനം രേഖപ്പെടുത്തി. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തു വെച്ച് തടഞ്ഞ അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. ഇതില്‍ ഒരു കരാര്‍ തൊഴിലാളി കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു. അപകടം നടന്ന പ്രദേശം നിലവില്‍ സുരക്ഷിതമാണെന്നും ഗ്യാസ് വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
Summary: ADNOC Gas plc and its subsidiaries (collectively “ADNOC Gas” or the “Company”) confirmed shareholder approval of all agenda items at its Annual General Meeting (“AGM”), including a record $3.584 billion dividend for 2025, with a final dividend of $896 million payable in May.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."