ശ്വാസം മുട്ടിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; വീട്ടിലെ രഹസ്യ പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പ്രതി
തിരുവനന്തപുരം: വീട്ടുകാര്‍ അറിയാതെ കിടപ്പുമുറിയില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ഷംനയ്‌ക്കെതിരെ (23) പൊലിസ് കേസെടുത്തു. പ്രസവവിവരം പുറത്തറിയാതിരിക്കാന്‍ കുഞ്ഞിനെ ബോധപൂര്‍വം കൊലപ്പെടുത്തിയതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ മരണം ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കഴുത്തിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ നല്‍കിയ വിവരമാണ് കേസില്‍ നിര്‍ണായകമായത്. പൂഴനാട് പ്ലാവിള സ്വദേശി അല്‍ത്താഫ് ഷാനിന്റെ ഭാര്യയായ ഷംന തന്റെ രണ്ടാമത്തെ ഗര്‍ഭവിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്.
ഞായറാഴ്ച രാവിലെ പ്രസവത്തെത്തുടര്‍ന്ന് രക്തം വാര്‍ന്ന നിലയില്‍ ഷംനയെ ഭര്‍ത്താവ് കണ്ടെത്തുകയായിരുന്നു. വയറുവേദനയാണെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ തുണിയെടുക്കാനായി മുറിയില്‍ കയറിയപ്പോഴാണ് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ കണ്ടെത്തിയത്.
നിലവില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഷംനയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലിസ് വിശദമായി ചോദ്യം ചെയ്യും. പ്രസവവിവരം എന്തിന് മറച്ചുവച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
A 23-year-old woman in Thiruvananthapuram has been booked for allegedly smothering her newborn to death to conceal her secret pregnancy and delivery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."