HOME
DETAILS

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

  
Web Desk
May 19, 2026 | 3:05 AM

railone app has gone off track passengers are struggling

തൃശൂർ: റെയിൽവേ സേവനങ്ങളെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ എന്ന ആശയവുമായി ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ റെയിൽ വൺ ആപ്പിലെ കൃത്യതയില്ലായ്മ യാത്രക്കാർക്ക് തലവേദനയാകുന്നു. ടിക്കറ്റ് ബുക്കിങ്, തത്സമയ ട്രെയിൻ വിവരങ്ങൾ, തത്കാൽ സേവനങ്ങൾ എന്നിവ ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് 2025 ജൂലൈയിലാണ് റെയിൽവൺ ആപ്പ്  പുറത്തിറക്കിയത്. എന്നാൽ ഇതിൽ പലപ്പോഴും കൃത്യമായ വിവരങ്ങൾ  ലഭിക്കാത്തത് യാത്രക്കാരെ കുഴക്കുകയാണ്. 

ഭക്ഷണം ഓർഡർ ചെയ്യാനും ട്രെയിൻ വിവരങ്ങളറിയാനും ടിക്കറ്റ് ബുക്കിങ് നടത്താനും വ്യത്യസ്ത ആപ്പുകളായിരുന്നു മുമ്പ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇതുനൊരു പരിഹാരമെന്ന നിലയിൽ സെന്റർ ഫോർ ഇൻഫർമേഷൻ സിസ്റ്റംസാണ്  പുതിയ ഏകീകൃത ആപ്പ് വികസിപ്പിച്ചത്. റിസർവ്, ജനറൽ, സീസൺ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എന്നിവയെല്ലാം ഒരുപോലെ ബുക്ക് ചെയ്യാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ചിലസമയങ്ങളിൽ  ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ട്. ചില ട്രെയിനുകൾ ലഭ്യമല്ലെന്നാണ് ആപ്പിൽ കാണിക്കുമെങ്കിലും സ്റ്റേഷനിൽ നേരിട്ടെത്തിയാൽ ആ ട്രെയിനിൽ കയറി പോകാനാകും. തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ഈ ആപ്പിനെ ആശ്രയിച്ചാൽ കുടുങ്ങുമെന്നും പരാതിയുണ്ട്. പണമടച്ച ശേഷം ആപ്പിൽ ലോഡിങ് സ്‌ക്രീൻ മാത്രമാണ് കാണാനാകുക. ടിക്കറ്റ് ലഭിച്ചതായി സ്ഥിരീകരണവും കിട്ടില്ല. ഇതോടെ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയുയരും. ടിക്കറ്റ് ലഭിച്ചോ എന്നതിലും അനിശ്ചിതത്വമാകും.

അതേസമയം, സെർവർ തകരാറാണ് തടസങ്ങളുണ്ടാകുന്നതെന്നാണ് റെയിൽവേ പറയുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  5 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  5 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  5 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  5 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  5 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  5 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  5 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  5 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  5 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  5 days ago