HOME
DETAILS

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

  
May 19, 2026 | 4:19 AM

petrol companies assured stocks in kerala

കൊച്ചി: കേരളത്തിലുടനീളം എല്ലാ ഇന്ധന പമ്പുകളിലും ആവശ്യത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ശേഖരം ലഭ്യമാണെന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.

ടെർമിനലുകളും ഡിപ്പോകളും മുതൽ ചില്ലറ വിൽപന കേന്ദ്രങ്ങൾ വരെ സംസ്ഥാനത്തെ മുഴുവൻ ഇന്ധന വിതരണ ശൃംഖലയും യാതൊരു തടസവുമില്ലാതെ സാധാരണ നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് കേരളത്തിലെ എണ്ണ വ്യവസായ മേഖല സംസ്ഥാനതല കോഡിനേറ്റർ ഗീതിക മെഹ്‌റ  പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ഇന്ധന വിതരണം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യാനുസരണം എണ്ണശേഖരം എത്തിക്കുന്ന പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ എല്ലാ പമ്പുകളും സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും കേരളത്തിലെ ഉപഭോക്താക്കളുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ അവ പൂർണസജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു. അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയോ, അധികമായി ശേഖരിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. 

കേരളത്തിലെ ജനങ്ങൾക്ക് തടസമില്ലാതെ ഇന്ധന വിതരണം ഉറപ്പാക്കാൻ എണ്ണക്കമ്പനികൾ പൂർണസജ്ജരാണെന്നും അതിനായി പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ പറയുന്നു. മേഖലയിലുടനീളം തടസമില്ലാത്ത ഇന്ധനലഭ്യത ഉറപ്പാക്കുന്നതിന് ലോജിസ്റ്റിക്‌സ്, എണ്ണശേഖരം നീക്കങ്ങൾ, ചില്ലറ വിൽപന പ്രവർത്തനങ്ങൾ എന്നിവ എണ്ണ വ്യവസായ മേഖല സൂക്ഷ്മമായി ഏകോപിപ്പിച്ച് വരികയാണ്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സാധാരണ നിലയിൽ ഇന്ധന ഉപഭോഗം തുടരാമെന്നും അധികൃതർ അറിയിച്ചു.

public sector oil marketing companies Indian Oil, Bharat Petroleum, and Hindustan Petroleum have assured the public that adequate stocks of petrol and diesel are available at all fuel stations across Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  3 days ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  3 days ago
No Image

റോഡിൽ സ്റ്റേജ് കെട്ടി ഗതാഗതം തടസ്സപ്പെടുത്തി; ഫ്ലക്സിൽ മേയറുടെ പടം, തള്ളിപ്പറഞ്ഞ് മേയർ; ഒടുവിൽ സംഘടനയ്‌ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  3 days ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  3 days ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  3 days ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  3 days ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  3 days ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  3 days ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  3 days ago