HOME
DETAILS

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

  
May 19, 2026 | 3:08 AM

Saudi braces for extreme heat and dusty winds during Hajj

റിയാദ്: ഹജ്ജ് സീസണിൽ മക്കയുൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിൽ കടുത്ത ചൂടിനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് സഊദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീർത്ഥാടന നാളുകളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ (Saudi Weather) ഉയർന്നേക്കാമെന്നാണ് പ്രവചനം.

ലക്ഷക്കണക്കിന് തീർത്ഥാടകർ ഒത്തുചേരുന്ന പുണ്യഭൂമിയിൽ, പകൽ സമയങ്ങളിൽ ശക്തമായ ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് മണൽക്കാറ്റിനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നതിനും കാരണമായേക്കാം.

ദുൽഹിജ്ജ എട്ടാം ദിവസമായ തർവിയാഹ് ദിനം വരെ പകൽ സമയങ്ങളിൽ താപനില 44°C നും 47°C നും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം ചീഫ് എക്സിക്യൂട്ടീവ് അയ്മൻ ഗുലാം വ്യക്തമാക്കി. രാത്രികാലങ്ങളിൽ കുറഞ്ഞ താപനില 28°C നും 31°C നും ഇടയിലായിരിക്കും. വായുവിലെ ഈർപ്പത്തിന്റെ അളവ് (ഹ്യുമിഡിറ്റി) 10 മുതൽ 40 ശതമാനം വരെയാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 15 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ദിശകളിൽ നിന്ന് കാറ്റ് വീശിയടിച്ചേക്കാം.

അറഫാ ദിനം മുതൽ ദുൽഹിജ്ജ 13 വരെയുള്ള ദിവസങ്ങളിലും ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെങ്കിലും ചൂട് കഠിനമായി തുടരും. ഈ ദിവസങ്ങളിൽ താപനില 42°C നും 44°C നും ഇടയിലായിരിക്കുമെന്നും ഈർപ്പത്തിന്റെ അളവ് 55 ശതമാനം വരെ ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു.

താഇഫ് ഗവർണറേറ്റിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഇതിന്റെ സ്വാധീനം പുണ്യസ്ഥലങ്ങളിലേക്ക് നീളാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും പൊടിയും ഉണ്ടാകാൻ സാധ്യതയുണ്ട്.

അതേസമയം, ഹജ്ജ് സീസണിനായുള്ള എല്ലാ ഒരുക്കങ്ങളും കാലാവസ്ഥാ കേന്ദ്രം പൂർത്തിയാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് സേവനം നൽകുന്ന വിവിധ വകുപ്പുകളെ സഹായിക്കുന്നതിനും പ്രവചനങ്ങൾ കൂടുതൽ കൃത്യമാക്കുന്നതിനുമായി വെതർ റഡാറുകൾ, സാറ്റലൈറ്റ് സംവിധാനങ്ങൾ, സ്ഥിരവും മൊബൈലുമായ നിരീക്ഷണ സ്റ്റേഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ എന്നിവ സഊദി സജ്ജമാക്കി. മക്ക, മദീന, പുണ്യസ്ഥലങ്ങൾ, തീർത്ഥാടകർ സഞ്ചരിക്കുന്ന മറ്റ് പാതകൾ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷണം തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

English summary : Saudi Arabia’s National Centre for Meteorology (NCM) has forecast hot to extremely hot weather, accompanied by dusty winds, in Mecca and the holy sites during the 2026 Hajj season, with temperatures expected to reach as high as 47°C.

The NCM said strong surface winds could stir up dust and sand, particularly during daytime hours, as millions of pilgrims gather for the annual pilgrimage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  11 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  11 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  11 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  11 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  11 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  11 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  11 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  11 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  11 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  11 days ago