HOME
DETAILS

മുഖ്യന്മാർക്ക് പ്രിയം ആഭ്യന്തരവകുപ്പ്, ധനകാര്യമേറ്റെടുത്തത് മൂന്നുപേർ; വകുപ്പ് വിഭജനത്തിൽ ഇന്നും ചർച്ച 

  
May 19, 2026 | 2:18 AM

vd satheesan have taken charge of the finance portfolio

മലപ്പുറം: മുഖ്യമന്ത്രിമാർക്ക് പ്രിയം ആഭ്യന്തര വകുപ്പിനോടാണെങ്കിലും വി.ഡി സതീശൻ ധനവകുപ്പിലാണ് കൈവെച്ചിരിക്കുന്നത്. ചരിത്രത്തിൽ മൂന്നാംതവണയാണ് സങ്കീർണമായ ധനവകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നത്. മുമ്പ് ഈ വകുപ്പ് കൈകാര്യം ചെയ്തത് ആർ.ശങ്കറും ഉമ്മൻ ചാണ്ടിയും മാത്രമാണ്.

1962 ലെ മൂന്നാം മന്ത്രിസഭയിലാണ് ആർ.ശങ്കർ ധനകാര്യം കൈകാര്യം ചെയ്തത്.  പിന്നീട് 2011വരെയുള്ള മുഖ്യമന്ത്രിമാരും അതിന് തയാറായില്ല. ധനമന്ത്രി കെ.എം മാണി 2015ൽ രാജിവച്ചപ്പോൾ ഒരു വർഷം ധനകാര്യം കൈകാര്യം ചെയ്തത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു. വികസനത്തിന് ഫണ്ട് കണ്ടെത്തൽ,  ബജറ്റ് തയാറാക്കൽ, വകുപ്പുകൾക്ക് ഫണ്ട് വീതിക്കൽ തുടങ്ങി സങ്കീർണമായ ധനകാര്യം ഏറ്റെടുക്കാൻ മറ്റ് 21 മുഖ്യമന്ത്രിമാരും തയാറായിരുന്നില്ല. 

രമേശ് ചെന്നിത്തല ആഭ്യന്തരത്തിനായി വാശി പിടിച്ചപ്പോഴാണ് മുഖ്യമന്ത്രി ധനവകുപ്പ് ഏറ്റെടുത്തത്. പ്രതിസന്ധികൾക്കിടയിൽ ധനവകുപ്പിനെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഉറ്റു നോക്കുന്നത്. ഇ.എം.എസ് മുതൽ ബഹുഭൂരിപക്ഷം മുഖ്യമന്ത്രിമാരും ആഭ്യന്തരം  കൈകാര്യം ചെയ്തവരാണ്. 1957ലെ ഒന്നാം മന്ത്രിസഭയിലും 1967ലെ മന്ത്രിസഭയിലും അദ്ദേഹം ആഭ്യന്തരം കൈകാര്യം ചെയ്തു. കെ.കരുണാകരൻ 1977, 1991 കാലയളവിൽ വകുപ്പ് കെകാര്യം ചെയ്തു. 1981ൽ കെ.എം മാണിക്കും  1982 ൽ വയലാർ രവിക്കും ആഭ്യന്തരം വിട്ടു നൽകി. കൂടുതൽക്കാലം ആഭ്യന്തരമന്ത്രിയായിരുന്നതും കെ.കരുണാകരനാണ്. 

“Chief ministers usually prefer the Home Department, while three people have taken charge of the Finance portfolio; discussions on the allocation of departments are still continuing today.”

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൂറുദിവസം കടന്ന് ഇറാൻ യുദ്ധം; ജനപിന്തുണ നേടാനാകാതെ ട്രംപ്; വൻ രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യത

International
  •  12 hours ago
No Image

ഇന്ത്യ സഖ്യം ഇന്ന് ചേരും; വിള്ളലുകള്‍ക്കിടയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

National
  •  12 hours ago
No Image

ശക്തമായ കാറ്റില്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ കൂട്ടിയിടിച്ചു; ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് തകരാര്‍

National
  •  12 hours ago
No Image

പണമടച്ചിട്ടും ബാങ്കുകൾ രേഖകൾ നൽകുന്നില്ല; കടാശ്വാസം കർഷകർക്ക് പൊല്ലാപ്പായി

Kerala
  •  12 hours ago
No Image

ക്രമസമാധാന ചുമതല, പൊലിസ് ഘടനയിൽ മാറ്റമുണ്ടായേക്കും; സോണൽ ചുമതല വീണ്ടും എ.ഡി.ജി.പിമാർക്ക്; റേഞ്ചുകൾ ഐ.ജിമാരിലേക്ക് 

Kerala
  •  12 hours ago
No Image

'അത് വ്യോമപാത അടച്ചതല്ല'; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി ഖത്തർ സിവിൽ ഏവിയേഷൻ

qatar
  •  12 hours ago
No Image

കാൽപന്താരവത്തിൽ സുപ്രഭാതവും; സുപ്രഭാതം പ്രതിനിധി ഇന്ന് യു.എസിലേക്ക്

Football
  •  12 hours ago
No Image

ജനനനിരക്കിൽ ഇടിവ്; ചരിത്രത്തിലാദ്യം; ജനസംഖ്യാ സ്ഥിരതാനിരക്കിനും താഴെയെത്തി

Kerala
  •  13 hours ago
No Image

യുഎഇയിൽ കടുത്ത ചൂടും പൊടിക്കാറ്റും: താപനില 47 ഡിഗ്രി വരെ ഉയർന്നേക്കും, കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

uae
  •  13 hours ago
No Image

​ഗ്യാസ് കൊള്ള; മൂന്നുമാസത്തിനിടെ ​ഗാർഹിക സിലിണ്ടറിന് കൂട്ടിയത് 89 രൂപ; ന്യായീകരിച്ച് കേന്ദ്ര സർക്കാർ

National
  •  13 hours ago

No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  a day ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  a day ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  a day ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  a day ago