HOME
DETAILS

'പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാന്‍ കഴിയില്ല,ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം': ഷാഫി പറമ്പില്‍

  
April 08, 2026 | 10:57 AM

shafi-parambil-demands-disqualification-shobha-surendran-vote-buying-claim

പാലക്കാട്: വടക്കേ ഇന്ത്യയില്‍ ശീലിച്ച പരീക്ഷണങ്ങള്‍ക്ക് വീണുപോകുന്ന സ്ഥലമല്ല പാലക്കാടെന്ന് ബി.ജെ.പി മനസ്സിലാക്കണമെന്ന് ഷാഫി പറമ്പില്‍ എംപി. പണം കൊടുത്ത് പാലക്കാടിനെയോ, പാലക്കാട്ടെ വോട്ടിനേയോ വാങ്ങാന്‍ കഴിയില്ല. ബി.ജെ.പിയുടെ പണത്തെ വോട്ടര്‍മാര്‍ തിരസ്‌കരിക്കും. പാലക്കാട്ടെ ജനങ്ങള്‍ ആത്മാഭിമാനം പണയം വെക്കില്ലെന്നും ഷാഫി പറഞ്ഞു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും ജനങ്ങള്‍ക്കും പുല്ലുവില കല്‍പ്പിക്കുകയാണ്. മൂന്നും നാലും അഞ്ചും വാഹനങ്ങളില്‍ പോയി അതില്‍ നിന്നിറങ്ങി സഹായികള്‍ വീടുകളില്‍ പണം നല്‍കി തെരഞ്ഞെടുപ്പിനെ നേരിടാമെന്നത് വ്യാമോഹമാണ്. നേരായ മാര്‍ഗത്തിലൂടെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ സാധിക്കില്ലെന്ന്  ബി.ജെ.പി സമ്മതിച്ചിരിക്കുകയാണ്. ബി.ജെ.പി പരാജയം സമ്മതിച്ചിരിക്കുകയാണെന്നും ഷാഫി പറഞ്ഞു. 

പ്രധാനമന്ത്രി നേരിട്ടു വന്ന് പ്രചാരണം നടത്തിയ മണ്ഡലമാണ് പാലക്കാട്. പ്രധാനമന്ത്രി നേരിട്ടു നടത്തിയ പ്രചാരണത്തിന് ഒരു തരത്തിലുള്ള ഫലവുമില്ലെന്ന് സ്ഥാനാര്‍ഥി തന്നെ സമ്മതിക്കുന്നതാണ് ഈ ഏര്‍പ്പാട്. ഇത് അതീവഗുരുതരമായ സാഹചര്യമാണ്. ആളുകള്‍ രാഷ്ട്രീയബോധം കൊണ്ടും സ്ഥാനാര്‍ഥികളോടുള്ള സ്നേഹം കൊണ്ട് വോട്ടു ചെയ്തിരുന്നത് പൈസ കൊണ്ട് മാറ്റാന്‍ പറ്റുമോയെന്നാണ് ബ.ിജെ.പി ശ്രമിക്കുന്നത്.

പാലക്കാട് അങ്ങനെ മാറില്ല. രാഷ്ട്രീയമായും മാറില്ല, ഇത്തരം ദുശ്ശീലങ്ങളില്‍ ചെന്നു ചാടുകയുമില്ല. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ബി.ജെ.പി കമ്മിഷന്‍ അല്ലെങ്കില്‍ സ്ഥാനാര്‍ഥിക്കെതിരെ അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. ഇത് കണ്ണാടിയില്‍ മാത്രമല്ല, മണ്ഡലത്തിലെ പലയിടങ്ങളിലും നടന്നതായാണ് കരുതുന്നത്. ഈ സംഭവത്തില്‍ രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

 

 

Congress leader Shafi Parambil has demanded the disqualification of BJP leader Shobha Surendran, alleging attempts to influence voters with money in Palakkad. He asserted that Palakkad cannot be “bought” with cash and called for strict action against those involved. The statement has intensified the political confrontation amid ongoing election controversies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago
No Image

ഒമാനിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച

oman
  •  3 days ago
No Image

ലോകത്തെ മികച്ച 10 സർക്കാരുകളുടെ പട്ടികയിൽ ഇടം നേടി യുഎഇ

uae
  •  3 days ago
No Image

മെസ്സിക്ക് റെക്കോർഡ് പ്രതിഫലം, എങ്കിലും റൊണാൾഡോയേക്കാൾ 8 മടങ്ങ് പിന്നിൽ! കാരണം ഇതാണ്

Football
  •  3 days ago
No Image

എംഎസ്‌സി മിക്കോൾ വിഴിഞ്ഞം തുറമുഖത്ത്; നങ്കൂരമിട്ടത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്ന്

Kerala
  •  3 days ago
No Image

കുടജാദ്രി ദർശനം കഴിഞ്ഞ് മടങ്ങിയ മലയാളികളുടെ ജീപ്പിൽ ലോറിയിടിച്ചു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 8 പേർക്ക് പരിക്ക്

Kerala
  •  3 days ago
No Image

മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് 13 മണിക്കൂർ; യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കി

uae
  •  3 days ago