HOME
DETAILS

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

  
Web Desk
April 16, 2026 | 6:45 AM

k muraleedharan slams premature cm talks in congress ahead of election results

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ കെ.മുരളീധരന്‍. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംഘനൃത്തം ചെയ്യേണ്ടിടത്ത് ആരും ഒറ്റക്ക് നൃത്തം ചെയ്യേണ്ടതില്ല. ആരെയും അനുകൂലിച്ച് ഈ അവസരത്തില്‍ പോസ്റ്റ് ഇടുന്നത് ശരിയല്ല. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തില്‍ ആണെന്നും കെ.മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇലക്ഷന്‍ റിസള്‍ട്ട് വന്നതിനുശേഷം, എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് വേണം പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍. ഫലം നാലാം തീയതി വൈകുന്നേരത്തോടെ  വ്യക്തമാകും. അതുവരെ ഇത്തരം അനാവശ്യ ബഹളങ്ങള്‍ ഒഴിവാക്കണം- അദ്ദേഹം പറഞ്ഞു. ഒരു ടീമായാണ് ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തിച്ചത്. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് തുല്യ പങ്കുണ്ട്. അതുകൊണ്ട് ഏകപക്ഷീയമായ അവകാശവാദങ്ങള്‍ ഉചിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

congress leader k muraleedharan criticises early discussions over the chief minister post, stating that such debates are unnecessary before election results and stressing that the decision must follow proper procedures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഎസ്‌സി മിക്കോൾ വിഴിഞ്ഞം തുറമുഖത്ത്; നങ്കൂരമിട്ടത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്ന്

Kerala
  •  4 days ago
No Image

കുടജാദ്രി ദർശനം കഴിഞ്ഞ് മടങ്ങിയ മലയാളികളുടെ ജീപ്പിൽ ലോറിയിടിച്ചു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 8 പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് 13 മണിക്കൂർ; യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കി

uae
  •  4 days ago
No Image

യുഡിഎഫിൽ വീണ്ടും വകുപ്പ് തർക്കം! 'വൈദ്യുതിയെങ്കിൽ ചുമതലയേൽക്കാനില്ല', കടുത്ത അതൃപ്തിയുമായി കെ. മുരളീധരൻ

Kerala
  •  4 days ago
No Image

യുഎഇക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം; രണ്ട് ഡ്രോണുകൾ തകർത്തു, അന്വേഷണം ആരംഭിച്ച് പ്രതിരോധ മന്ത്രാലയം

uae
  •  4 days ago
No Image

കശാപ്പിന് കൊണ്ടുപോകുന്ന പശുക്കൾക്ക് 'ജനന സർട്ടിഫിക്കറ്റ്' വേണം; ബിജെപി എംഎൽഎയുടെ വാദത്തിൽ അമ്പരന്ന് നാട്

National
  •  4 days ago
No Image

ഷാർജയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമം; കരട് നിയമത്തിന് അംഗീകാരം നൽകി ഉന്നതാധികാര സമിതി

uae
  •  4 days ago
No Image

ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തായ കാര്‍ഷിക വിപണികള്‍ അടയ്ക്കാനൊരുങ്ങി ഖത്തര്‍ 

qatar
  •  4 days ago
No Image

കൂടരഞ്ഞി കൂമ്പാറയിൽ ശക്തമായ ഇടിമിന്നൽ: ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

ജോധ്പുരിനെ നടുക്കി സഹോദരിമാരുടെ ആത്മഹത്യ: ചേച്ചിയുടെ അശ്ലീല വിഡിയോ കാണിച്ച് അനിയത്തിയെയും പീഡിപ്പിച്ചു; പ്രതികൾക്ക് കുടപിടിച്ചത് പൊലിസെന്ന് ആരോപണം

National
  •  4 days ago