HOME
DETAILS

ഉത്തര കൊറിയയുടെ ഭീഷണിക്കെതിരേ യു.എസ് പടയൊരുക്കം ശക്തം: ദ.കൊറിയയില്‍ യു.എസ് ആണവ ബോംബറുകളെത്തി

  
backup
September 14 2016 | 13:09 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

സിയൂള്‍: ഉത്തര കൊറിയ അഞ്ചാമത്തെ ആണവ പരീക്ഷണവും നടത്തിയതോടെ മേഖലയില്‍ യു.എസ് പടയൊരുക്കം ശക്തമാക്കി. ആണവായുധം പ്രയോഗിക്കാന്‍ ശേഷിയുള്ള അമേരിക്കയുടെ ബി-1 ലാന്‍സര്‍ ബോംബേഴ്‌സ് വിമാനങ്ങള്‍ ദക്ഷിണ കൊറിയയിലെത്തി. ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമതാവളമായ ഗുവാമിലാണ് ബോംബറുകളെത്തിയത്. ബി-1 ലാന്‍സര്‍ വിമാനങ്ങള്‍ സൂപ്പര്‍സോണിക് വിഭാഗത്തില്‍പ്പെടുന്നവയാണ്. രണ്ട് ദക്ഷിണ കൊറിയന്‍ വിമാനങ്ങളും ഇവയെ അനുഗമിച്ചു പരീക്ഷണപ്പറക്കല്‍ നടത്തി.
ദക്ഷിണ കൊറിയയിലെ ഒസാന്‍ വ്യോമതാവളത്തിനു സമീപം ഇവ താഴ്ന്നുപറന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര കൊറിയന്‍ അതിര്‍ത്തിക്ക് 40 കി.മി അടുത്താണ് ഈ വ്യോമതാവളം. ഇതിനകം 28,000 സൈനികരെയാണ് യു.എസ് ദക്ഷിണ കൊറിയയില്‍ വിന്യസിച്ചത്. ജപ്പാനില്‍ പതിനായിരത്തോളം സൈനികരെയും നിയോഗിച്ചിട്ടുണ്ട്.
അതിനിടെ, ഉത്തര കൊറിയയുടെ ആണവായുധം ഭീഷണി പ്രതിരോധിക്കാന്‍ ഗൗരവമായ ചര്‍ച്ച നടത്തുമെന്ന് ഉത്തര കൊറിയയിലെ യു.എസ് പ്രതിനിധി സുങ് കിം പറഞ്ഞു.
യു.എന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി രക്ഷാ കൗണ്‍സിലില്‍ ഉപരോധം പാസാക്കാനാണ് നീക്കമെന്ന് അദ്ദേഹം സിയൂളില്‍ പറഞ്ഞു. കഴിവതും വേഗം ഉത്തര കൊറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
ഉത്തര കൊറിയയുടെ നയതന്ത്ര കക്ഷിയായ ചൈനയുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എസ് പറഞ്ഞു.
ഉത്തര കൊറിയയുടെ പ്രകോപനത്തിനെതിരേ ഉപരോധം വേണമെന്ന നിലപാടിലാണ് ചൈനയുള്ളത്. കഴിഞ്ഞ മാര്‍ച്ചിലും ചൈന ഈ നിലപാട് യു.എന്നില്‍ വ്യക്തമാക്കിയിരുന്നു. യു.എന്‍ രക്ഷാസമിതി ഉത്തര കൊറിയക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. വീണ്ടും ആണവ പരീക്ഷണം നടത്തിയാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന നിലപാടാണ് യു.എന്‍ രക്ഷാസമതി കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നത്.
അതിനിടെ, ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തിനെതിരേ ചൈനീസ് മാധ്യമങ്ങളും രംഗത്തെത്തി.
കൊറിയന്‍ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ആണവ പരീക്ഷണം വിഘാതമാകുമെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago