വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം
ദുബൈ: യുഎഇയിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് കരാറിൽ നിർണ്ണായക മാറ്റം. കഴിഞ്ഞ 15 വർഷമായി ഈ സേവനങ്ങൾ നൽകിവന്നിരുന്ന ബിഎൽഎസ് (BLS) ഇന്റർനാഷണലിന് പകരം പ്രമുഖ മലയാളി യാത്രാ-ടൂറിസം സംരംഭമായ അൽ ഹിന്ദ് (Alhind) ഗ്രൂപ്പ് ഈ ചുമതല ഏറ്റെടുക്കും.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ച ആഗോള ടെണ്ടർ നടപടികൾ പൂർത്തിയാക്കിയാണ് അൽ ഹിന്ദിനെ ഈ സുപ്രധാന ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ഈ വർഷം ജൂലൈ മുതൽ അൽ ഹിന്ദ് ഗ്രൂപ്പ് ഔദ്യോഗികമായി സേവനങ്ങൾ നൽകിത്തുടങ്ങും. നയതന്ത്ര സേവന രംഗത്ത് ഇത്രയും വലിയൊരു കരാർ സ്വന്തമാക്കുന്നത് മലയാളി സംരംഭകത്വത്തിന് വലിയൊരു നേട്ടമാണ്. ഗൾഫ് മേഖലയിലുടനീളം ശക്തമായ സാന്നിധ്യമുള്ള അൽ ഹിന്ദ് വഴി സേവനങ്ങൾ ലഭ്യമാകുന്നത് പ്രവാസികൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
indian government has appointed al hind a kerala based malayali enterprise to handle passport and consular services for indians living abroad replacing bls international the move aims to improve efficiency and service quality for overseas nationals as per recent official notification.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."