തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ഇന്ന്. ബംഗാളില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പും, തമിഴ്‌നാട്ടില്‍ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പും ഇന്ന് നടക്കും. രാവിലെ 7 മണിമുതല്‍ വോട്ടെടുപ്പ് തുടങ്ങും.
തമിഴ്‌നാട്ടില്‍ ആകെയുള്ള 234 നിയമസഭാ സീറ്റുകളിലേക്കും ജനം ഇന്ന് വിധിയെഴുതും. ആകെ 4023 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 5 കോടി 73 ലക്ഷമാണ് വോട്ടര്‍മാരുടെ എണ്ണം. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഡിഎംകെയും, ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഞെട്ടിക്കാനായി നടന്‍ വിജയുടെ ടിവികെയും, എങ്ങനെയെങ്കിലും ഭരണത്തില്‍ തിരിച്ചുവരാനായി എഐഎഡിഎംകെയും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.
ബംഗാളില്‍ ആദ്യഘട്ടമായ ഇന്ന് 152 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വിന്യാസത്തിലാണ് വോട്ടെടുപ്പ്. എസ്.ഐ.ആര്‍ നടപടികള്‍ക്ക് പിന്നാലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം ഇല്ലാതായ സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. അതിനാല്‍ ബിഹാര്‍ പോലെ ബിജെപി ലക്ഷ്യം വെക്കുന്ന മറ്റൊരു സംസ്ഥാനമാണിത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മമതയുടെ തൃണമൂലും, ഭരണത്തിലേക്ക് തിരിച്ചുവരാനായി സിപിഎമ്മും മത്സര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."