യാദവപോര് രൂക്ഷം: യോഗം ഇന്ന്
ലഖ്നോ: ഉത്തര്‍പ്രദേശില്‍ യാദവന്മാര് തമ്മില്‍ പോര് രൂക്ഷം. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവും അമ്മാവന് ശിവപാല്‍ യാദവും തമ്മിലുള്ള അധികാര വടംവലിയാണ് രൂക്ഷമായത്.
അഖിലേഷിന്റെ പിതാവും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ മുലായം സിങ് യാദവിന്റെ സഹോദരന് ശിവപാല്‍ യാദവിന്റെ അടുത്ത അനുയായി ദീപക് സിംഘലിനെ ചീഫ്സെക്രട്ടറി സ്ഥാനത്തുനിന്നും അഖിലേഷ് നീക്കിയതാണ് യാദവ പോരിന് തുടക്കമിട്ടത്. ഇതില്‍ ക്ഷുഭിതനായ മുലായം ഏഴു വര്‍ഷമായി സമാജ്വാദി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന അഖിലേഷിനെ നീക്കുകയും ശിവ്പാലിനെ അധ്യക്ഷനാക്കുകയും ചെയ്തതോടെ കലഹം ശക്തമാവുകയായിരുന്നു.
അതിനിടെ പ്രശ്ന പരിഹാരത്തിന് ഇന്ന് മുലായം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്.
അഖിലേഷിനെ പിന്തുണച്ച് മുലായത്തിന്റെ മറ്റൊരു സഹോദരനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവ് രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."