സംസ്ഥാനത്ത് മില്‍മ പാല്‍വില വര്‍ധിപ്പിക്കും; ലിറ്ററിന് നാലു രൂപ വരെ കൂട്ടാന്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. ലീറ്ററിന് 4 രൂപ കൂടുമെന്നാണ് സൂചന. നേരത്തെ പാല്‍വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുകയായിരുന്നു. നാളത്തെ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗത്തില്‍ വില കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
പാല്‍ വില വര്‍ധിപ്പിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമായെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ നീണ്ടിക്കൊണ്ടുപോവുകയായിരുന്നു. വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് അധികാരം നല്‍കി ഹൈക്കോടതി വിധി നിലവിലുണ്ട്.
The Kerala government has granted permission to Milma (Kerala Co-operative Milk Marketing Federation) to increase the price of milk by up to ₹4 per litre.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."