മൂത്തേടം ഉച്ചക്കുളം കോളനിയില്‍ മാവോവാദികളെത്തി
കരുളായി: കരുളായി വനം റെയ്ഞ്ച് പരിധിയില്‍പ്പെടുന്ന ഉച്ചക്കുളം കാട്ടുനായിക്ക വിഭാഗക്കാര്‍ താമസിക്കുന്ന കോളനിയില്‍ മാവോവാദികളെത്തി. ഇന്നലെ രാത്രി എട്ടോടെയാണ് ആയുധധാരികളായ ഒരു സ്ത്രീയും ആറ് പുരുഷന്മാരും കോളനിയിലെത്തി ആദിവാസികള്‍ക്ക് ക്ലാസെടുത്തത്. മൂത്തേടം പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന ഈ കോളനി പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ഉള്‍വനത്തിലാണു സ്ഥിതി ചെയ്യുന്നത്. ഈ കോളനിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മു@ക്കടവ് കോളനിയിലെത്താം. ഇവിടെ മൂന്ന് മാസം മുമ്പ് മാവോവാദികളെത്തിയിരുന്നു.
കോളനിയിലെത്തിയ സംഘം ആദിവാസികളോട് എന്താണ് പറഞ്ഞതെന്നു വ്യക്തമായിട്ടില്ല. പൊലിസും ത@ണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തിയിട്ടുണ്ട്. പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് കോളനിയില്‍ മാവോവാദികള്‍ ര@ാഴ്ച മുമ്പ് എത്തിയതിനെത്തുടര്‍ന്ന് പൊലിസ് ഇവിടെ രാത്രികാല കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."