HOME
DETAILS

വെറും 5 മിനിറ്റില്‍ തയാറാക്കാം ഹെല്‍ത്തി പീനട്ട് ബട്ടര്‍; ഇനി കടയില്‍ പോകേണ്ട, ഈസിയായി വീട്ടിലുണ്ടാക്കാം 

  
May 09, 2026 | 7:01 AM

homemade healthy peanut butter recipe no preservatives just pure taste

 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഒരുപോലെ പ്രിയപ്പെട്ടതാണ് പീനട്ട് ബട്ടര്‍. ഒട്ടും മായമില്ലാതെ നമുക്കിത് വീട്ടില്‍ തന്നെ ഇനി തയ്യാറാക്കാം. കടകളില്‍ നിന്ന് വാങ്ങുന്ന പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്ന പ്രിസര്‍വേറ്റീവുകളെയും അമിതമായ പഞ്ചസാരയെയും ഭയക്കാതെ, ശുദ്ധമായ നിലക്കടല ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഇത് ഉണ്ടാക്കിയെടുക്കാം. ബ്രെഡിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഒക്കെ ചേര്‍ത്ത് കഴിക്കാന്‍ പറ്റിയ ഈ പ്രോട്ടീന്‍ കലവറ എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

 

peanu.jpg


ആവശ്യമായ സാധനങ്ങള്‍

നിലക്കടല (തൊലി കളയാത്തത്): 2 കപ്പ് 

ഉപ്പ്- ഒരു നുള്ള്

ഓയില്‍ - (സണ്‍ഫ്‌ലവര്‍ ഓയിലോ പീനട്ട് ഓയിലോ): 2 ടീസ്പൂണ്‍

തേന്‍ അല്ലെങ്കില്‍ പഞ്ചസാര-  മധുരം വേണമെന്നുണ്ടെങ്കില്‍ മാത്രം ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

ആദ്യമായി നിലക്കടല ഒരു പാനിലിട്ട് ചെറിയ തീയില്‍ നന്നായി വറുത്തെടുക്കുക. കരിഞ്ഞുപോവാതെ ശ്രദ്ധിക്കണം.

വറുത്ത കടല ചൂടാറിയ ശേഷം അതിന്റെ തൊലി പൂര്‍ണ്ണമായും കളയുക.

 


ഈ കടല ഒരു മിക്‌സി ജാറിലിട്ട് ഒന്ന് മുതല്‍ രണ്ട് മിനിറ്റ് വരെ നന്നായി കറക്കിയെടുക്കുക. ഇടയ്ക്ക് മിക്‌സി നിര്‍ത്തി സ്പൂണ്‍ കൊണ്ട് ഒന്ന് ഇളക്കി കൊടുക്കണം.

കടല പൊടിഞ്ഞ് എണ്ണമയം വരുന്നത് കാണാം. ഈ സമയത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും എണ്ണയും ചേര്‍ക്കാം.

 

pea.jpg

നിങ്ങള്‍ക്ക് മധുരമുള്ള പീനട്ട് ബട്ടറാണ് വേണ്ടതെങ്കില്‍ ഈ ഘട്ടത്തില്‍ തേനോ പഞ്ചസാരയോ ചേര്‍ക്കാവുന്നതാണ്.

നല്ല ക്രീമി പരുവമാകുന്നത് വരെ മിക്‌സിയില്‍ അടിച്ചെടുക്കുക.


തയ്യാറാക്കിയ പീനട്ട് ബട്ടര്‍ വായു കടക്കാത്ത ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം. ഫ്രിഡ്ജില്‍ വയ്ക്കുകയാണെങ്കില്‍ ഒരാഴ്ചയോളം ഇതിന്റെ ഗുണം നഷ്ടപ്പെടാതെ ഇരിക്കും. പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കുന്നതിനാല്‍ കുട്ടികള്‍ക്ക് മിതമായി അളവില്‍ ധൈര്യമായി നല്‍കാവുന്ന പോഷകാഹാരമാണിത്.

 

Learn how to make creamy and nutritious peanut butter at home in just 5 minutes using simple ingredients like roasted peanuts and a bit of oil.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  20 hours ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  21 hours ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  21 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  21 hours ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  21 hours ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  a day ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  a day ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  a day ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  a day ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  a day ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  a day ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  a day ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  a day ago