HOME
DETAILS

ഇറാൻ മറുപടി അസ്വീകാര്യമെന്ന് ട്രംപ്; യു.എസ് ഉടമ്പടികൾ അന്യായമെന്ന് ഇറാൻ

  
May 12, 2026 | 2:53 AM

trump rejects irans reply while tehran slams us agreements as unjust

തെറ്ഹാൻ/ വാഷിങ്ടൺ : ഇറാൻ-യു.എസ് യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥരായ പാകിസ്ഥാൻ മുഖേന ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ഇത് ഇഷ്ടപ്പെടുന്നില്ലെന്നും പൂർണമായി തള്ളിക്കളയുന്നുവെന്നും ട്രംപ് തന്റെ സമൂഹ മാധ്യമമായ ദി ട്രൂത്തിൽ കുറിച്ചു. 

സ്ഥിരം വെടിനിർത്തലിന് അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അന്യായമായ ഉപാധികളാണെന്ന് ഇറാനും പ്രതികരിച്ചു. ട്രംപിന്റെ പ്രതികരണം പുറത്തുവന്നതിനു പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗേയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ട്രംപാണ് ഇറാനു മുന്നിൽ പുതിയ സമാധാന ഉടമ്പടികൾ മുന്നോട്ടുവച്ചത്. ഇതിനു മറുപടി നൽകിയതായി ഇറാൻ അറിയിച്ചിരുന്നു. പാകിസ്ഥാൻ വഴിയാണ് ഇറാൻ ഉടമ്പടികൾ കൈമാറിയത്. 

എന്നാൽ ഇതു അംഗീകരിക്കില്ലെന്ന് യു.എസിന്റെ പ്രതികരണം വന്നതോടെ, മേഖല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന. ഇറാൻ ഇപ്പോഴും യു.എസുമായി ഗെയിം കളിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. അവർ കഴിഞ്ഞ 47 വർഷമായി യു.എസുമായി മാത്രമല്ല, ലോകത്തിലെ മറ്റു രാജ്യങ്ങളെയും ഇതുപോലെ കളിപ്പിക്കുകയാണെന്നും, അവർക്ക് ഇനി കൂടുതൽ ചിരിക്കാൻ കഴിയില്ലെന്നും ട്രംപ് കുറിച്ചു.

ലബനാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആക്രമണം നിർത്തിയ ശേഷം ഹോർമുസിലെ തങ്ങളുടെ നിയന്ത്രണം ഉറപ്പു വരുത്തണമെന്നുമാണ് യു.എസിന് നൽകിയ മറുപടിയിൽ ഇറാൻ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങൾ. ഹോർമുസിൽ ഇറാന് പൂർണ നിയന്ത്രണമെന്ന ആവശ്യത്തെയാണ് ട്രംപ് എതിർക്കുന്നത്. മേഖലയിലാകെ യുദ്ധം നിർത്തുന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ഇറാൻ ആവർത്തിച്ചു.

 

In May 2026, diplomatic relations between the United States and Iran have reached a critical impasse. Following a period of intense military conflict that began in February 2026, President Donald Trump has officially dismissed Iran’s latest peace proposal, describing the ceasefire as being on "life support.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; നാളെ പരീക്ഷ ബോര്‍ഡിന്റെ നിര്‍ണായക യോഗം 

Kerala
  •  6 hours ago
No Image

ന്യൂനമര്‍ദ്ദം കരുത്താര്‍ജിക്കുന്നു; ശനിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം 

Kerala
  •  7 hours ago
No Image

മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും, ഘടകകക്ഷികൾക്ക് വലിയ പങ്കില്ല; നിലപാട് വ്യക്തമാക്കി എം.എം. ഹസൻ

National
  •  9 hours ago
No Image

നീറ്റ് യുജി പരീക്ഷ റദ്ദാക്കി; നടപടി ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ

National
  •  9 hours ago
No Image

ഒരു വോട്ടിന്റെ ഭൂരിപക്ഷം; ടി.വി.കെ എം.എൽ.എക്ക് തിരിച്ചടി, സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

National
  •  10 hours ago
No Image

'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ

Kerala
  •  10 hours ago
No Image

കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും 

Kerala
  •  10 hours ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  10 hours ago
No Image

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

Kerala
  •  10 hours ago
No Image

‘വി.ഡി.എസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ ; പള്ളുരുത്തിയിൽ പുതിയ ഫ്ലക്സ്

Kerala
  •  11 hours ago