HOME
DETAILS

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

  
May 17, 2026 | 5:57 AM

UAE commits 44 billion dirham to Mars

അബൂദബി: ബഹിരാകാശ പര്യവേക്ഷണ രംഗത്തും സാങ്കേതിക വിദ്യയിലും ആഗോളതലത്തില്‍ മുന്‍നിരയിലെത്താന്‍ വന്‍ നിക്ഷേപവുമായി യു.എ.ഇ. നാഷണല്‍ സ്‌പേസ് സ്ട്രാറ്റജി 2031-ന്റെ (ദേശീയ ബഹിരാകാശ നയം) ഭാഗമായി 44 ബില്യണ്‍ ദിര്‍ഹത്തിലധികം രൂപയുടെ പദ്ധതികളാണ് രാജ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാ ദൗത്യം വ്യാപിപ്പിക്കുക, ഛിന്നഗ്രഹ മേഖലയില്‍ പര്യവേക്ഷണം നടത്തുക, ബഹിരാകാശ സാമ്പത്തിക രംഗത്ത് ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്.

ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക വൈവിധ്യവല്‍ക്കരണവും സ്വദേശി പ്രതിഭകളുടെ വികസനവുമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് യു.എ.ഇ സ്‌പേസ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സലേം അല്‍ ഖുബൈസി അറിയിച്ചു.

ലക്ഷ്യമിടുന്നത് വന്‍ വരുമാന വളര്‍ച്ച

ബഹിരാകാശ മേഖലയില്‍ നിന്നുള്ള ദേശീയ വരുമാനം 2031-ഓടെ ഇരട്ടിയാക്കാനാണ് യു.എ.ഇ പദ്ധതിയിടുന്നത്. ഈ രംഗത്തെ സാമ്പത്തിക സംഭാവനകളില്‍ 60 ശതമാനം വര്‍ദ്ധനവ് വരുത്താനും, നിലവില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു. ഇതിനായി പ്രാദേശിക-അന്തര്‍ദേശീയ കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന 'നാഷണല്‍ സ്‌പേസ് ഇന്‍ഡസ്ട്രീസ് പ്രോഗ്രാം' ഉടന്‍ ആരംഭിക്കും. 

ആഗോള ബഹിരാകാശ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ 'സ്‌പേസ് സിറ്റ്വേഷനല്‍ അവര്‍നസ് എക്‌സ്പര്‍ട്ട് ഗ്രൂപ്പ്' രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയത് യു.എ.ഇ ആണെന്ന് അല്‍ ഖുബൈസി ചൂണ്ടിക്കാട്ടി. ഇത് ആഗോളതലത്തില്‍ രാജ്യത്തിന്റെ നയതന്ത്ര-ശാസ്ത്രീയ മുന്‍തൂക്കം വര്‍ദ്ധിപ്പിച്ചു.

ശ്രദ്ധേയമായ പ്രധാന പദ്ധതികള്‍:

* ഹോപ്പ് പ്രോബ് 2028 വരെ: യു.എ.ഇയുടെ അഭിമാന ചൊവ്വാ ദൗത്യമായ 'ഹോപ്പ് പ്രോബ്' ശാസ്ത്രീയ വിജയങ്ങളുടെ പശ്ചാത്തലത്തില്‍ 2028 വരെ നീട്ടി. ചൊവ്വയുടെ ഭ്രമണപഥത്തില്‍ പേടകമെത്തിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യു.എ.ഇ.

* ഛിന്നഗ്രഹ ദൗത്യം: സൗരയൂഥത്തിലെ ഛിന്നഗ്രഹ ബെല്‍റ്റിലേക്ക് പേടകം അയക്കാനുള്ള 'എമിറേറ്റ്‌സ് മിഷന്‍ ടു എക്‌സ്‌പ്ലോര്‍ ദി ആസ്റ്ററോയ്ഡ് ബെല്‍റ്റ്' പദ്ധതിയുടെ ഒരുക്കങ്ങള്‍ വേഗത്തിലാക്കും.

* സിര്‍ബ് റഡാര്‍ സാറ്റലൈറ്റുകള്‍: ഏത് കഠിനമായ കാലാവസ്ഥയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഭൂമിയുടെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ നല്‍കാന്‍ കഴിയുന്ന റഡാര്‍ ഉപഗ്രഹ പരമ്പര യു.എ.ഇ വികസിപ്പിക്കും.

* സ്‌പേസ് ഡാറ്റാ സെന്റര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ സാങ്കേതികവിദ്യകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അത്യാധുനിക ബഹിരാകാശ ഡാറ്റാ കേന്ദ്രം സ്ഥാപിക്കും.

Summary: More than Dh44 billion in investments is driving the UAE’s accelerating push to expand its space economy, deepen its Mars and asteroid exploration missions and strengthen its position among the world’s leading space nations under the National Space Strategy 2031. UAE continues to advance its presence in the global space sector through a series of scientific and technological projects aimed at supporting innovation, economic diversification and national talent development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ  മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം

Kerala
  •  2 hours ago
No Image

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  3 hours ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  3 hours ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  4 hours ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

uae
  •  4 hours ago
No Image

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

Kerala
  •  5 hours ago
No Image

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala
  •  5 hours ago
No Image

ബിഗ് മിസ്; ഇവരിത്തവണ ലോകകപ്പിനില്ല, ലോകം കാത്തിരിക്കുന്ന കാൽപ്പന്തുകളിക്ക് ഇനി 25 നാൾ കൂടി

Football
  •  5 hours ago
No Image

ധനകാര്യവും തുറമുഖവും മുഖ്യമന്ത്രിക്ക്, എം.ലിജുവും ബിന്ദുകൃഷ്ണയും പട്ടികയില്‍; ലീഗിന് 5 മന്ത്രിമാര്‍; സാധ്യതാ പട്ടിക ഇങ്ങനെ

Kerala
  •  5 hours ago