പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും
പാലാ: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് മാണി സി കാപ്പനും അനൂപ് ജേക്കബും. വ്യവസ്ഥ സി.പി ജോണിന് ബാധകമല്ല. തങ്ങളെ അവഗിച്ചെന്നും ഇരുവരും നേതൃത്വത്തെ അറിയിച്ചു.
മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കില്‍ അത് അഞ്ച് വര്‍ഷം തന്നെ വേണമെന്നും രണ്ടര വര്‍ഷം പങ്കിടുന്ന ടേം വ്യവസ്ഥ തനിക്ക് സ്വീകാര്യമല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലാ നിയസഭാ മണ്ഡലത്തിന് വലിയൊരു സമ്മാനം നല്‍കുമെന്ന് മുന്‍പ് ഉറപ്പുനല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ വാക്കു പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ മാണി സി. കാപ്പനും അനൂപ് ജേക്കബിനും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനാണ് യു.ഡി.എഫിലെ ആലോചന.
അതേസമയം, രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഉറച്ചുനില്‍ക്കുകയാണ്. ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചതെന്നും അനുകൂലമായ തീരുമാനം എടുക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോന്‍സ് ജോസഫും വ്യക്തമാക്കി.
Anoop Jacob and Mani C Kappan have criticised the alleged bias in the implementation of the term-sharing arrangement, insisting that the promises made during political discussions must be honoured. Their remarks have added to growing tensions over power-sharing and leadership agreements within the alliance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."