HOME
DETAILS

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 'ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ്' വിദ്യാര്‍ത്ഥികളുടെ സ്‌കോറിനെ ബാധിക്കുമെന്ന ആശങ്ക തള്ളി വിദ്യാഭ്യാസ മന്ത്രാലയം 

  
Web Desk
May 17, 2026 | 10:08 AM

CBSE Class 12 Results Education Ministry Dismisses Concerns Over On-Screen Marking Affecting Students Scores-latest

ന്യൂഡല്‍ഹി സിബിഎസ്‌സിയുടെ 12-ാം ക്ലാസ് പരീക്ഷകളിലെ ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ് (ഒഎസ്എം) സംവിധാനം വിദ്യാര്‍ത്ഥികളുടെ മാര്‍ക്കിനെ ബാധിക്കുമെന്ന ആശങ്ക വിദ്യാഭ്യാസ മന്ത്രാലയം തള്ളി. പുനര്‍മൂല്യനിര്‍ണയത്തിന്റെയും ഉത്തരക്കടലാസ് പരിശോധനയുടെയും ഫീസ് 100 രൂപ വീതം കുറച്ചതായും അധികൃതര്‍ അറിയിച്ചു.

12-ാം ക്ലാസിലെ 98 ലക്ഷം ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്തുവെന്നും മൂന്ന് തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രക്രിയ പൂര്‍ത്തിയാക്കിയതെന്നും ചില ഉത്തരക്കടലാസുകളില്‍ ഉപയോഗിച്ച മഷി വളരെ ഇളം നിറത്തിലുള്ളതായതിനാല്‍ വ്യക്തത പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായും വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ പരീക്ഷകര്‍ക്ക് ഉത്തരക്കടലാസുകള്‍ നേരിട്ട് പരിശോധിച്ച് മാര്‍ക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 13,000-ത്തിലധികം ഉത്തരക്കടലാസുകള്‍ പ്രത്യേകം തിരിച്ചറിഞ്ഞ് മാനുവല്‍ രീതിയില്‍ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

ഓണ്‍-സ്‌ക്രീന്‍ മൂല്യനിര്‍ണയം കൃത്യവും സുതാര്യവും നീതിപൂര്‍ണവുമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 12-ാം ക്ലാസ് വിജയശതമാനത്തിലും മാര്‍ക്കിലും ഉണ്ടായ ഇടിവിന് കാരണം ഒഎസ്എം സംവിധാനമാണെന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്കിടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

വിദ്യാര്‍ത്ഥികള്‍ക്ക് ഇനി 700 രൂപയ്ക്ക് പകരം 100 രൂപ ഫീസ് നല്‍കി ഉത്തരക്കടലാസ് പരിശോധിക്കാനാകും. ഉത്തരക്കടലാസ് സ്ഥിരീകരണത്തിനും മുമ്പ് ഈടാക്കിയിരുന്ന 500 രൂപയ്ക്ക് പകരം 100 രൂപ മാത്രം മതിയാകും. ഓരോ ചോദ്യത്തിന്റെയും പുനഃപരിശോധനയ്ക്ക് 25 രൂപ വീതം ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് വര്‍ധിച്ചാല്‍ അടച്ച ഫീസ് തിരികെ നല്‍കുമെന്നും സഞ്ജയ് കുമാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-നെതര്‍ലന്‍ഡ്സ് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്; 5 വര്‍ഷത്തേക്കുള്ള രൂപരേഖ അംഗീകരിച്ചു

International
  •  4 hours ago
No Image

ഹൊര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

International
  •  4 hours ago
No Image

കാര്‍ കത്തിച്ചത് മനപൂര്‍വ്വം?; ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  5 hours ago
No Image

സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കങ്ങള്‍ തകൃതി;  തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ 7 മുതല്‍ ഗതാഗത ക്രമീകരണം

Kerala
  •  5 hours ago
No Image

വ്യാജ പീഡന പരാതി നല്‍കല്‍ ശീലമാക്കി; ഒടുവില്‍ കന്നഡ യുവതിയെ പൊലിസ് പൊക്കി

National
  •  5 hours ago
No Image

'തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല'; വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍ 

Kerala
  •  5 hours ago
No Image

പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും

Kerala
  •  6 hours ago
No Image

ബ്രിട്ടനിലെ മുസ്‌ലിംകളില്‍ പകുതിയോളം പേര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍; ജനസംഖ്യ 40 ലക്ഷം കടന്നു

International
  •  6 hours ago
No Image

വാക്‌സിന്‍ എടുത്തില്ല; പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ വീട്ടമ്മ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

Kerala
  •  6 hours ago
No Image

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  7 hours ago