'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്
കല്‍പ്പറ്റ: മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്. ടി സിദ്ധിഖ് എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലിസാണ് അന്വേഷണം ആരംഭിച്ചത്.
പോസ്റ്ററുകള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
വയനാട് ഡി.സി.സി ഓഫിസിന്റെ നഗരത്തില്‍ നിന്നുള്ള സൂചനാ ബോര്‍ഡിലാണ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിലുള്ള അമര്‍ഷമാണ് പോസ്റ്ററിലുള്ളത്. ജനഹിതം മാനിച്ചില്ലെങ്കില്‍ വയനാട് മറ്റൊരു അമേഠിയാകുമെന്ന മുന്നറിയിപ്പാണ് പോസ്റ്ററുകളിലൊന്നില്‍ ഉള്ളത്. ഇംഗ്ലിഷിലാണ് പോസ്റ്ററുകള്‍ എല്ലാം. കെ.സി ജനസ്വീകാര്യനല്ലെന്നും ജയിക്കാന്‍ മാത്രം ഇങ്ങോട്ട് വരേണ്ടെന്നും മറ്റൊരു പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഡി.സി.സി നേതൃത്വം ഇടപെട്ട് അവ നീക്കം ചെയ്തിരുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ മുക്കം, കാരശ്ശേരി എന്നിവിടങ്ങളിലും സമാനമായ പോസ്റ്ററുകള്‍ പതിച്ചിരുന്നു.
Police have launched an investigation into controversial posters targeting Rahul Gandhi and Priyanka Gandhi, with officials indicating that the campaign appeared to be part of a well-planned operation. Authorities are examining the origin and distribution of the posters, while political reactions continue to intensify over the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."