ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലിസ്. കാറിനുള്ളിലുണ്ടായിരുന്ന പെട്രോളാണ് തീ പടരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന് യാന്ത്രിക തകരാറുകളോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ഉണ്ടായിട്ടില്ലെന്ന് ഫോറന്‍സിക്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് കാറിനുള്ളിലേക്ക് പെട്രോള്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
അപകടം നടക്കുന്നതിന് മുമ്പ്, സമീപത്തെ പമ്പുകളില്‍ നിന്ന് വാഹനമില്ലാതെ എത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. നടുവണ്ണൂര്‍ റോഡിന് സമീപം കന്നാസുമായി നടക്കുന്ന ഒരു സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
അപകട സമയം വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് രജിന്‍ ലാലിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. നിലവില്‍ 65 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവദിവസം വൈകുന്നേരം ബന്ധുവിനൊപ്പം പുറത്തുപോയ സോന കുറച്ചുസമയം എവിടെയാണ് ചിലവഴിച്ചതെന്നതിലും രാത്രി 7.30ന് ഇളയമ്മയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ ദമ്പതികള്‍ അപകടം നടക്കുന്നതുവരെയുള്ള രണ്ട് മണിക്കൂര്‍ എവിടെയായിരുന്നു എന്നതിലും ദുരൂഹത തുടരുകയാണ്.
Police investigation into the tragic death of a pregnant woman in a car fire at Cheruvannur has shifted focus towards CCTV footage and suspicious petrol purchases, after forensic reports ruled out short circuits or mechanical failures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."