പ്രസിഡന്റ്സ് ട്രോഫി വള്ളംകളി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് തുക അനുവദിച്ചു
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിക്ക് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് 25 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ച് ഉത്തരവായതായി എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു.
വള്ളംകളിക്കായി സമര്‍പ്പിച്ച 25 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന് എം.പി കേന്ദ്ര വിനോദ സഞ്ചാരവകുപ്പ് മന്ത്രിയെയും ടൂറിസം മന്ത്രാലയം സെക്രട്ടറി ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പദ്ധതി അംഗീകരിച്ചു കൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് തുക കൈമാറുന്നതിന് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ കേന്ദ്രം സംസ്ഥാന ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രത്തിന്റെ ആവശ്യമനുസരിച്ചിട്ടുള്ള വിവരങ്ങള്‍ നല്കുന്ന മുറയ്ക്ക് 25 ലക്ഷം രൂപ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറിയുടെ അക്കൗണ്ടിലേയ്ക്ക് കേന്ദ്രം കൈമാറുമെന്നും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."