കേരള യൂണിവേഴ്‌സിറ്റിയില്‍ പിജി പ്രവേശനം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ
കേരള സര്‍വകലാശാല ബിരുദാനന്തര ബിരുദ പഠന കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും, പ്രോസ്‌പെക്ടസും https://admissions.keralauniversity.ac.in/css2024 ല്‍ ലഭിക്കും. ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 18 മുതല്‍ 24 വരെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, മൂന്നാര്‍, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി കേന്ദ്രങ്ങളില്‍ നടക്കും. ബിരുദധാരികള്‍ക്കും, ഫൈനല്‍ യോഗ്യത പരീക്ഷയെഴുതുന്നവര്‍ക്കും ഓണ്‍ലൈനായി ഏപ്രില്‍ 30നകം രജിസ്റ്റര്‍ ചെയ്യാം. നിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.
റെഗുലര്‍ എം.എ, എം.എസ്.സി, എം.ടെക്, എം.സി.ജെ, എം.എസ്.ഡബ്ല്യൂ, എല്‍.എല്‍.എം, എം.കോം, എം.എല്‍.ഐ.എസ്.സി, എം.എഡ് കോഴ്‌സുകളിലാണ് പ്രവേശനം (എം.ബി.എക്ക് പ്രത്യേക പ്രവേശന വിജ്ഞാപനമുണ്ടാകും) സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 840 രൂപയാണ് വിവിധ ഇനങ്ങളിലായി പ്രവേശന സമയത്ത് എം.എസ്.സി കോഴ്‌സിന് 2850 രൂപയും മറ്റ് കോഴ്‌സുകള്‍ക്ക് 1800 രൂപയും നല്‍കണം.
എം.എ കോഴ്‌സില്‍ അറബിക്, ഇംഗ്ലീഷ്, ജര്‍മ്മനി, ഹിന്ദി, മലയാളം, സംസ്‌കൃതം, തമിഴ്ഭാഷാ സാഹിത്യം, ആര്‍ക്കിയോളജി, ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ലിംഗ്വിസ്റ്റിക്‌സ്, മലയാള സാഹിത്യവും കേരള പഠനങ്ങളും, മാനുസ്‌ക്രിപ്‌റ്റോളജി ആന്‍ഡ് പാലിയോഗ്രഫി, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പൊളിറ്റിക്‌സ്- ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് ഡിപ്ലോമസി, സോഷ്യോളജി, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് വിഷയങ്ങളിലാണ് പഠനാവസരം.
എം.എസ്.സി കോഴ്‌സില്‍ ആക്ച്യൂറിയല്‍ സയന്‍സ്, അപ്ലൈഡ് സൈക്കോളജി, അക്വാട്ടിക് ബയോളജി ആന്‍ഡ് ഫീഷറീസ്, അപ്ലൈഡ് അക്വാകള്‍ചര്‍, ബയോകെമിസ്ട്രി, ബോട്ടണി ബയോ ഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍, ബയോടെക്‌നോളജി, കെമിസ്ട്രി- റിന്യൂവബിള്‍ എനര്‍ജി, ഫങ്ഷനല്‍ മെറ്റീരിയല്‍സ്, കമ്പ്യൂട്ടേഷനല്‍ ബയോളജി- മെഷ്യന്‍ ലേണിങ്, കമ്പ്യൂട്ടര്‍ എയിഡഡ് ഡ്രഗ് ഡിസൈന്‍, ഡാറ്റ അനലറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എ.ഐ, മെഷ്യന്‍ ലേണിങ്: ഡാറ്റ സയന്‍സ്, ഡെമോഗ്രാഫി ആന്‍ഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഇലക്ട്രോണിക്- ഓപ്‌ടോ ഇലക്ട്രോമിക്‌സ്/ എ.ഐ, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ക്ലൈമറ്റ് ചെയിഞ്ച് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ജിയോളജി, ജനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്, സുവോളജി, മാത്തമാറ്റിക്‌സ്-ഫിനാന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷന്‍, ഫിസിക്‌സ്- അപ്ലൈഡ് ഇലക്ട്രോണിക്‌സ്, നാനോ സയന്‍സ്, സ്‌പേസ് ഫിസിക്‌സ്, റിന്യൂവബിള്‍ എനര്‍ജി മുതലായ വിഷയങ്ങള്‍ പഠിക്കാം.
എം.കോം കോഴ്‌സില്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, ഗ്ലോബല്‍ ബിസിനസ് ഓപറേഷന്‍സ്, റൂറല്‍ മാനേജ്‌മെന്റ്, ബ്ലൂ ഇക്കോണമി ആന്‍ഡ് മാരിടൈം ലോ എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്.
യോഗ്യത മാനദണ്ഡങ്ങളും പ്രവേശന പരീക്ഷയുടെ വിശദാംശങ്ങളുമടക്കം കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് 750 രൂപ. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 500 രൂപ.
ഒന്നിലധികം വിഷയങ്ങള്‍ക്ക് യഥാക്രമം 105, 55 രൂപ വീതം അധികം നല്‍കണം.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ജൂലൈ ഒന്നിന് പ്രവേശന തുടങ്ങും. ജൂലൈ 10ന് ക്ലാസുകള്‍ ആരംഭിക്കും.
അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 91 471-2308328. ഇ-മെയില്‍: [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."