HOME
DETAILS

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

  
Web Desk
June 08, 2026 | 8:37 AM

High Court judge recuses himself from hearing petition in actress attack case memory card controversy

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ആണ് ഹരജിയില്‍ നിന്ന് സ്വമേധയാ വിട്ടുനിന്നത്. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹരജി നല്‍കിയിരുന്നു. 

ജോബിന്‍ സെബാസ്റ്റ്യന്‍ ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാറായിരുന്ന കാലത്ത് ഇതേ വിഷയത്തില്‍ അതിജീവിതയുടെ മുന്‍ അഭിഭാഷകന്‍ ഭരണപരമായ തലത്തില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഈ പരാതിയുമായി ബന്ധപ്പെട്ട സമിതിയുടെ ഭാഗമായിരുന്ന താന്‍ ഇപ്പോള്‍ അതേ വിഷയത്തില്‍ ഹരജി പരിഗണിക്കുന്നത് ഉചിതമല്ലെന്ന ധാര്‍മിക നിലപാടിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം.

രാവിലെ ഹരജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഉച്ചയ്ക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയുടെ ഭരണപരമായ സമിതിക്ക് പരാതി ഉന്നയിച്ചിരുന്നോ എന്ന് ജഡ്ജി ചോദിച്ചത്. അതിജീവിതയ്ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വൃന്ദ ഗ്രോവര്‍ പരാതി നല്‍കിയിരുന്നുവെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ അന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിച്ചു. ജഡ്ജിയുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഹരജി ഇനി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടും. തുടര്‍ന്ന് കേസ് കേള്‍ക്കാന്‍ മറ്റൊരു സിംഗിള്‍ ബെഞ്ചിനെ നിയോഗിക്കുമെന്നാണ് നിലവിലെ വിവരം.

അതേസമയം, മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് ശേഷം എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഡിവിഷന്‍ ബെഞ്ചും ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്. കേസിലെ തുടര്‍നടപടികള്‍ ഇനി കോടതിയുടെ അടുത്ത തീരുമാനത്തെ ആശ്രയിച്ചിരിക്കും.

Introducing a dramatic turn of events in the high-profile 2017 actress assault case, Justice Jobin Sebastian of the Kerala High Court has officially recused himself from hearing a crucial petition filed by the survivor. The petition demands a comprehensive, airtight investigation into the illegal access and subsequent alteration of the hash value of the memory card containing sensitive case evidence. The petition will now be transferred to a different bench for future hearings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  2 days ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  2 days ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  2 days ago