HOME
DETAILS

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി.കെ ശിവകുമാര്‍; നിയമനം കാബിനറ്റ് റാങ്കോടെ

  
Web Desk
June 09, 2026 | 6:18 AM

dk-shivakumar-appoints-kanagolu-chief-advisor-cabinet-rank

ബംഗളുരു:  രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിനെ മുഖ്യഉപദേശകനായി നിയമിച്ച് ഡി.കെ ശിവകുമാര്‍. കാബിനറ്റ് റാങ്കോടെയാണ് നിയമനം. പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഇന്‍ക്ലൂസിവ് മൈന്‍ഡ്സിന്റെ തലവനായ കനഗോലു നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴും മുഖ്യ ഉപദേഷ്ടാവെന്ന റോളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പ്രചാരണത്തിന് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് കനഗോലു. പേ സി എം' പ്രചാരണവും പാര്‍ട്ടി ഗ്യാരണ്ടികളും ഉള്‍പ്പെടെയുള്ള പ്രധാന പ്രചാരണ ആശയങ്ങള്‍ക്ക് പിന്നിലും അദ്ദേഹമാണ്. 

പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടഡബിള്‍ ഗവേണന്‍സ് എന്ന ടീമിലെ അംഗമായാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. 2014 ല്‍ മോദിക്കുവേണ്ടിയുള്ള പ്രചാരണങ്ങളില്‍ സജീവമായിരുന്നു. 

പിന്നീട് ബി.ജെ.പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അസോസിയേഷന്‍ ഓഫ് ബ്രില്യന്റ് മൈന്‍ഡ് (എ.ബി.എം) എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ബി.ജെ.പിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. 2022 മെയ് മാസത്തിലാണ് കനഗോലു ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഭരണനിര്‍വ്വഹണം, പൊതുജനസമ്പര്‍ക്കം, നയപരമായ ആശയവിനിമയം, ഭരണപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയില്‍ ശിവകുമാര്‍ കനഗോലുവിന്റെ ഉപദേശം തേടിയേക്കും.  2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടകയില്‍ വിജയം ഉറപ്പാക്കാവുന്ന വിധത്തിലായിരിക്കും കനഗോലുവിനെ ഉള്‍പ്പെടുത്തിയുള്ള ശിവകുമാറിന്റെ പ്രവര്‍ത്തനം.

 

Karnataka Deputy Chief Minister DK Shivakumar has appointed Kanagolu as his chief advisor, granting the position cabinet rank. The appointment is seen as a significant administrative decision within the state leadership, aiming to strengthen advisory support in governance and policy matters. The move highlights internal restructuring and strategic planning within the government framework.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

600 ബസുകൾ വാടകയ്ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി

latest
  •  a day ago
No Image

UAE flights today: യുഎഇയിൽ ഇന്നും ചില വിമാനങ്ങൾ റദ്ദാക്കി; ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ; ഫ്ലൈദുബൈ, എയർ അറേബ്യ, എമിറേറ്റ്സ് യാത്രക്കാർക്ക് നിർണായക മുന്നറിയിപ്പ്

uae
  •  a day ago
No Image

'മരുമകള്‍ക്ക് പരമ്പരാഗത ഭക്ഷണരീതികള്‍ പകര്‍ന്നുനല്‍കണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

Kerala
  •  a day ago
No Image

പനമരത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം: നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

'കനത്ത തിരിച്ചടി നല്‍കും'  ചരക്കു കപ്പലിനെതിരായ ആക്രമണത്തിന്‍ ഉക്രൈന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  a day ago
No Image

അര്‍ധരാത്രിയില്‍ പൊന്മുടികോട്ട മലമുകളില്‍ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

54,000 പടികൾ കയറി എവറസ്റ്റിന്റെ ഉയരം പിന്നിട്ട് അബുദാബിയിലെ പരിശീലകൻ; 16 മണിക്കൂറിൽ അപൂർവ നേട്ടം

uae
  •  a day ago
No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  a day ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  a day ago