ഗള്‍ഫ് പ്രവാസികളോട് അവഗണന: കെ.പി.എ മജീദ്
കോഴിക്കോട്: യൂറോപ്യന്‍ നാടുകളിലെ പ്രവാസികളോടുള്ള താല്പര്യം ഗള്‍ഫ് നാടുകളില്‍ അധ്വാനിക്കുന്ന പ്രവാസികളോട് സര്‍ക്കാരുകള്‍ കാണിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പ്രവാസികാര്യ ദിവസ് സമ്മേളനത്തില്‍ വിദേശ നാടുകളില്‍ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളി വിഭാഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും സമ്പന്നരെമാത്രം ക്ഷണിച്ച് പ്രഹസനസമ്മേളനമാക്കി മാറ്റരുതെന്നും മജീദ് ആവശ്യപ്പെട്ടു. കേരള പ്രവാസിലീഗ് സംസ്ഥാന പ്രവര്‍ത്തക മീറ്റ് കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എസ്.വി അബ്ദുല്ല അധ്യക്ഷനായി. ഹനീഫ് മൂന്നിയൂര്‍ സ്വാഗതം പറഞ്ഞു. കെ മമ്മദ് ഫൈസി, പി.എം.കെ കാഞ്ഞിയൂര്‍, കെ.സി അഹമ്മദ്, എം.എസ് അലവി, എ.പി ഉമ്മര്‍, സി.കെ അഷ്റഫലി, എം ബീരാന് ഹാജി, കെ.പി ഇമ്പിച്ചി മമ്മു ഹാജി, ഇബ്രാഹീം, സി.എസ് ഹുസൈന് തങ്ങള്‍, പി.എം ബാവ, കെ.വി മുസ്തഫ സലാം വളാഞ്ചേരി, സി.പി അക്ബര്‍ ഹാജി, കെ.കെ സൂപ്പി, കെ.എം ഹനീഫ, അനി വെട്ടിക്കല്‍, കരാളത്ത് പോക്കര് ഹാജി, എ.എം ഇബ്രാഹീം, ഹുസൈന് കന്മന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."