ബലണ്‍ ദ്യോര്‍ പുരസ്‌കാരം ഇനിയില്ല
പാരിസ്: ലോക ഫുട്‌ബോളിലെ മികച്ച കളിക്കാര്‍ക്ക് എല്ലാ വര്‍ഷവും നല്‍കി വരുന്ന ബലണ്‍ ദ്യോര്‍ പുരസ്‌കാരം ഫിഫ നിര്‍ത്തുന്നു. ബലണ്‍ ദ്യോറിന്റെ ഉടമകളായ ഫ്രാന്‍സ് ഫുട്‌ബോളും ഫിഫയും തമ്മിലുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് പുരസ്‌കാരം നിര്‍ത്താലാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പുരസ്‌കാരം ഫ്രാന്‍സ് ഫുട്‌ബോള്‍ മറ്റൊരു പേരില്‍ നല്‍കിയേക്കും. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ ഫ്രാന്‍സ് ഫുട്‌ബോള്‍ പുറത്തു വിട്ടേക്കും.
ജനുവരിയിലാണ് ഫ്രാന്‍സ് ഫുട്‌ബോളുമായുള്ള കരാര്‍ അവസാനിച്ചതെന്ന് ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി. കരാര്‍ പുതുക്കില്ലെന്ന് നേരത്തെ തന്നെ സംഘടനയെ അറിയിച്ചിരുന്നു. അതേസമയം മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള പുരസ്‌കാരം പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നിലവിലുള്ള ലോക ഫുട്‌ബോള്‍ പുരസ്‌കാരം തുടരുമെന്നും ഫിഫ പറഞ്ഞു.
ചാംപ്യന്‍സ് ലീഗ് തുടങ്ങിയ 1956 മുതലാണ് ബലണ്‍ ദ്യോര്‍ പുരസ്‌കാരം കളിക്കാര്‍ക്ക് നല്‍കി തുടങ്ങിയത്. തുടക്കത്തില്‍ ഇത് യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരമായിരുന്നു.
പിന്നീട് 2010ല്‍ ഫിഫയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവുമായി ലയിച്ച് ബലണ്‍ ദ്യോറായി മാറുകയായിരുന്നു. അഞ്ചു തവണ പുരസ്‌കാരം സ്വന്തമാക്കിയ ബാഴ്‌സലോണയുടെ ലയണ്‍ മെസ്സിയാണ് ഏറ്റവുമധികം പുരസ്‌കാരം നേടിയ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."