HOME
DETAILS

'മോദി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയാല്‍ ഗുണം ഡി.എം.കെയ്ക്ക്,' എം.കെ സ്റ്റാലിന്‍

  
Web Desk
April 05 2024 | 16:04 PM

dmk leader mk stalin slams narendra modi

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടില്‍ പ്രചാരണത്തിനെത്തിയാല്‍ അത് ഡി.എം.കെയ്ക്ക് ഗുണകരമാകുമെന്ന്  എം.കെ സ്റ്റാലിന്‍. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പുതുച്ചേരിയിലും തമിഴ്‌നാട്ടിലുമായി ഡി.എം.കെ- ഇന്ത്യ മുന്നണി സഖ്യം 40 സീറ്റുകള്‍ നേടി വിജയിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 

ബി.ജെ.പിയുടെ കള്ളക്കളികളെ കുറിച്ച് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. മോദി പ്രഭാവം എന്ന സംഭവം തമിഴ്‌നാട്ടിലില്ല. ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ ശക്തിയുണ്ടെന്ന് കാണിക്കുന്നതൊക്കെ ബി.ജെ.പിയുടെ വെറും നാടകം മാത്രമാണ്. മത്സരം ഡി.എം.കൈയും എ.ഐ.ഡി.എം.കെയും തമ്മിലാണ്. ഇവര്‍ രണ്ട് പേരും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തേക്കാണെന്ന് മാത്രം,' സ്റ്റാലിന്‍ പറഞ്ഞു. 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെയും സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. അടിയന്തിര ഘട്ടത്തില്‍ കേന്ദ്രസഹായം ചോദിക്കുമ്പോള്‍ ഒരു ബന്ധവുമില്ലാത്ത കണക്കുകളാണ് പറയുന്നതെന്നും, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബ്ലേഡ് പലിശക്കാരെപ്പോലെ പെരുമാറുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. 

'ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുന്നതിനെ ഭിക്ഷയെന്നാണ് നിര്‍മല സീതാരാമന്‍ വിശേഷിപ്പിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ വിദേശത്ത് നിന്ന് സ്വീകരിക്കുന്ന വായ്പയെ ധനമന്ത്രി കേന്ദ്രസഹായമായി ചിത്രീകരിക്കുകയാണ്,' സ്റ്റാലി പറഞ്ഞിരുന്നു.

ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago