HOME
DETAILS

13കാരിയുടെ വ്യാജ പരാതി കേസ്: കസ്റ്റഡി മര്‍ദന പരാതിയില്‍ കൂടല്‍ എസ്.ഐയ്ക്ക് സ്ഥലംമാറ്റം

  
Web Desk
July 09, 2026 | 9:24 AM

Case regarding 13-year-olds false complaint Koodal SI transferred following allegation of custodial assault

പത്തനംതിട്ട: കൂടല്‍ പൊലിസ് സ്റ്റേഷനിലെ 13-കാരിയുടെ വ്യാജ പീഡനപരാതി കേസില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദിച്ചെന്ന പരാതിയെ തുടര്‍ന്ന് കൂടല്‍ എസ്.ഐ ജയ്‌മോനെ സ്ഥലംമാറ്റി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്നും അവരോട് പൊലിസ് അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍ നേരത്തെ പൊലിസിനെതിരേ രംഗത്തെത്തിയിരുന്നു. കുട്ടികളെ നിയമവിരുദ്ധമായി മണിക്കൂറുകളോളം കസ്റ്റഡിയില്‍ പാര്‍പ്പിച്ചെന്നും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.

പത്തനാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട പാടം സ്വദേശിയായ യുവാവും എസ്.ഐക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് കടുത്ത ആരോഗ്യ നിയന്ത്രണങ്ങളോടെയാണ് കഴിയുന്നതെന്നും, ജൂലൈ 3-ന് രാത്രി എട്ടോടെ സിവില്‍ വേഷത്തിലെത്തിയ കൂടല്‍ എസ്.ഐയും സംഘവും പത്തനാപുരത്തെ വാടകവീട്ടില്‍ അതിക്രമിച്ചുകയറി ബലമായി വാഗണ്‍ആര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊലിസ് യൂണിഫോമോ ഔദ്യോഗിക വാഹനമോ ഇല്ലാതെയായിരുന്നു നടപടിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

സ്റ്റേഷനിലെത്തിച്ച ശേഷം തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സംഭവത്തെക്കുറിച്ച് മണിക്കൂറുകളോളം ക്രൂരമായി ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കുന്നു.

സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന 13-കാരിയുടെ പരാതി പിന്നീട് വ്യാജമാണെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വിപുലീകരിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ആറുപേരെയും പൊലിസ് വിട്ടയച്ചു.

പെണ്‍കുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി മാറ്റി. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണോ വ്യാജപരാതിക്ക് പിന്നിലെ കാരണമെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.

Koodal SI Jaimon has been transferred following a complaint that people taken into custody in the fake assault complaint case of a 13-year-old girl at Koodal Police Station were beaten.The action was taken based on complaints that minors were illegally detained and that police misbehaved with them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: പ്രാഥമിക അന്വേഷണത്തിന് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Kerala
  •  3 hours ago
No Image

മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷഭീതി; അടിയന്തര സന്ദർശനത്തിനായി കുവൈത്തിലെത്തി യുഎഇ പ്രസിഡന്റ്

uae
  •  3 hours ago
No Image

കള്ളാടിയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നോയെന്ന് പരിശോധിക്കും: മന്ത്രി പി.കെ ബഷീര്‍

Kerala
  •  3 hours ago
No Image

സാവരിയ കൊലക്കേസ്: ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍; മതപരിവര്‍ത്തനത്തിന് സമ്മര്‍ദമുണ്ടായിരുന്നെന്ന് കുടുംബം

Kerala
  •  3 hours ago
No Image

സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

National
  •  4 hours ago
No Image

എറണാകുളം-കായംകുളം മെമുവില്‍ പുക; യാത്രക്കാരെ പുറത്തിറക്കി

Kerala
  •  4 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്ലോക്ക് ടവര്‍ തകര്‍ന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  4 hours ago
No Image

കടൽ പ്രക്ഷുബ്ധമായേക്കും, ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; ദുബൈ, അബുദബി തീരങ്ങളിൽ കനത്ത ജാഗ്രത

uae
  •  4 hours ago
No Image

പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി 

International
  •  5 hours ago
No Image

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ

bahrain
  •  5 hours ago